Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഞങ്ങളുടെ ലോകം അവന് ചുറ്റും, എല്ലാം തീരുമാനിക്കുന്നത് അവനാണ്; പെൺകുഞ്ഞിനെ വേണമെന്നായിരുന്നുപ്രിയ ആഗ്രഹിച്ചത്; വ്യത്യസ്തമായ വസ്ത്രങ്ങളും ഹെയർ സ്‌റ്റൈലുമൊക്കെ പരീക്ഷിക്കാനായിരുന്നു പ്രിയയുടെ ആഗ്രഹം; ഇടയ്ക്ക് ഇസയ്ക്ക് ബിന്ദിയൊക്കെ വെച്ച് നോക്കാറുണ്ട്: മകൻ ഇസയെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

ഞങ്ങളുടെ ലോകം അവന് ചുറ്റും, എല്ലാം തീരുമാനിക്കുന്നത് അവനാണ്; പെൺകുഞ്ഞിനെ വേണമെന്നായിരുന്നുപ്രിയ ആഗ്രഹിച്ചത്; വ്യത്യസ്തമായ വസ്ത്രങ്ങളും ഹെയർ സ്‌റ്റൈലുമൊക്കെ പരീക്ഷിക്കാനായിരുന്നു പ്രിയയുടെ ആഗ്രഹം; ഇടയ്ക്ക് ഇസയ്ക്ക് ബിന്ദിയൊക്കെ വെച്ച് നോക്കാറുണ്ട്: മകൻ ഇസയെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: 14 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു കുഞ്ഞു ജനിക്കുന്നത്. ഇസ്ഹാക്ക് എന്നു പേരിട്ടു കുഞ്ഞിന്റെ എല്ലാക്കാര്യങ്ങളും ആഘോഷമാക്കുകയാണ് ചാക്കോച്ചനും ഭാര്യയും. ഇപ്പോഴിതാ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ വീട്ടിലേക്ക് ഓടിയെത്തിയാലും ഉറക്കമൊക്കെ ചടങ്ങാണെന്ന് തുറന്നു പറഞ്ഞ് കുഞ്ഞു ഇസയുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു കുഞ്ചാക്കോ ബോബൻ.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. പെൺകുഞ്ഞിനെ വേണമെന്നായിരുന്നുപ്രിയ ആഗ്രഹിച്ചത്. വ്യത്യസ്തമായ വസ്ത്രങ്ങളും ഹെയർ സ്‌റ്റൈലുമൊക്കെ പരീക്ഷിക്കാനായിരുന്നു പ്രിയയുടെ ആഗ്രഹം. ഇടയ്ക്ക് ഇസയ്ക്ക് ബിന്ദിയൊക്കെ വെച്ച് നോക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇസയുടെ വരവിന് മുൻപ് നിരവധി പേരാണ് തങ്ങളോട് കുഞ്ഞിനെക്കുറിച്ച് ചോദിച്ചതെന്നും തന്റെ നമ്ബർ തേടിപ്പിടിച്ച് പലരും ചികിത്സയെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു.

മറ്റേതൊരു അമ്മയേയും പോലെ മകനെക്കുറിച്ചുള്ള കാര്യങ്ങളോർത്തുള്ള ടെൻഷനുമുണ്ട്. അവന്റെ കാര്യങ്ങൾക്കായി മിക്കപ്പോഴും ഡോക്ടറിനെ വിളിക്കാറുണ്ട്. തന്നേക്കാൾ കൂടുതൽ ചോദ്യങ്ങളെ നേരിട്ടത് പ്രിയയാണ്. കുറച്ച് കാത്തിരുന്നുവെങ്കിലും അമൂല്യമായ നിധിയാണ് അവൾക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP