Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ ചീത്ത കേൾക്കാത്ത സൂപ്പർ താരങ്ങളില്ല; മമ്മൂട്ടിയേയും രജനീകാന്തിനേയും ചീത്ത വിളിച്ചു; മോഹൻലാലിനെ ചൂലു കൊണ്ടടിച്ചു; മലയാളികളുടെ പ്രിയപ്പെട്ട കുളപ്പുള്ളി ലീല മനസ്സ് തുറക്കുന്നു

എന്റെ ചീത്ത കേൾക്കാത്ത സൂപ്പർ താരങ്ങളില്ല; മമ്മൂട്ടിയേയും രജനീകാന്തിനേയും ചീത്ത വിളിച്ചു; മോഹൻലാലിനെ ചൂലു കൊണ്ടടിച്ചു; മലയാളികളുടെ പ്രിയപ്പെട്ട കുളപ്പുള്ളി ലീല മനസ്സ് തുറക്കുന്നു

കൊച്ചി: കുളപ്പുള്ളി ലീല നമുക്ക് ആ പേര് കേൾക്കുമ്പോഴെ ഓർമ വരുന്നത് ചൂലും കയ്യിൽ പിടിച്ച് ആരോടും പേടിയില്ലാതെ ആരേയും ചീത്ത വിളിക്കുന്ന ഒരു രൂപമാണ്. ചതിക്കാത്ത ചന്തുവിൽ കൊച്ചിൻ ഹനീഫ ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ നീ ഈ ഊച്ചാളി ഊച്ചാളി എന്ന് കേട്ടിട്ടുണ്ടോടാ എന്നുള്ള ചോദ്യം കേട്ട് ഒരു പാട് ചിരിച്ചതാണ് നമ്മൾ. ആ കുളപ്പുള്ളി ലീല തന്റെ സിനിമാ ജീവിതത്തിലെ പല ഓർമകളും പങ്ക് വെക്കുമ്പോളാണ് നമുക്ക മനസ്സിലാവുക സിനിമയിൽ സാക്ഷാൽ രജനീകാന്ത് മുതൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളെ വരെ ചീത്ത വിളിച്ചെന്ന റെക്കോർഡ് കുളപ്പുള്ളി ലീലക്കാണ്.

'മലയാളസിനിമയിൽ സൂപ്പർതാരങ്ങളുടെ സിനിമയിലെല്ലാം അവരെ ചീത്തപറയുന്ന വായാടിത്തള്ളയുടെ വേഷമാണ് ഞാൻ ചെയ്തിരുന്നത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാൽ സാറിനെ ഞാൻ ചീത്തവിളിക്കുകയും ചൂലുകൊണ്ട് പുറത്തടിക്കുകയും ചെയ്യുന്ന സീനുണ്ട്. എന്ന് കുളപ്പുള്ളി ലീല ഓർക്കുന്നു. പുതിയ ചൂലൊക്കെ വാങ്ങിത്തന്നു. ഷോട്ടെടുക്കുമ്പോൾ തല്ലാൻ എനിക്ക് വലിയ പ്രയാസമായിരുന്നു. 'മോഹൻലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണെന്ന് ചേച്ചിക്ക് പറയാമല്ലോ' എന്ന് മോഹൻലാൽ പറഞ്ഞതും കുളപ്പുള്ളി ലീല ഓർക്കുന്നു.

ബ്ലാക്ക്, ബസ് കണ്ടക്ടർ എന്നീ ചിത്രങ്ങളിൽ മമ്മൂക്കയേയും ബ്ലാക് ക്യാറ്റ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെയും ചീത്ത വിളിക്കുന്നുണ്ട്.ഒരു തുടക്കക്കാരി എന്ന നിലയിൽ അന്ന് എല്ലാവരും തന്നെ സഹായിച്ചിട്ടുണ്ടെന്ന് കുളപ്പുള്ളി ലീല പറയുന്നു.മുത്തു എന്ന തമിഴ് ചിത്രത്തിൽ രജനീകാന്ത് സാറിനെ ഞാൻ ചീത്ത പറയുന്ന ഒരു സീനുണ്ട്. ഈ സീൻ കഴിഞ്ഞപ്പോൾ തമിഴിൽ അവസരം നൽകാമെന്ന് പറഞ്ഞ് രജനി സാർ എന്നെ അങ്ങോട്ട് ക്ഷണിച്ചുവെന്നും കുളപ്പുള്ളി ലീല പറയുന്നു.

കസ്തൂരിമാനിലൂടെ ലോഹിസാറാണ് എനിക്കൊരു ബ്രേക്ക് നൽകിയത്. കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലൂടെയാണ് ഞാൻ തമിഴ് സിനിമയിലെത്തുന്നത്. മരുത് എന്ന ചിത്രത്തിലെ മുത്തശി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകർ എന്നിൽനിന്ന് പ്രതീക്ഷിക്കുന്ന ഏത് വേഷവും ചെയ്യാൻ തയ്യാറാണ്. പക്ഷേ എല്ലാം സംവിധായകരുടേയും എഴുത്തുകാരുടേയും കൈകളിലല്ലേയെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. ഇപ്പോൾ മലയാളസിനിമയിൽ കാര്യമായ അവസരങ്ങൾ എനിക്കു ലഭിക്കാറില്ലെന്നും ലീല പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP