Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെപിഎസി ലളിതയ്ക്ക് മലയാളത്തിന്റെ ആദരവുമായി ലളിതം 50 മെഗാഷോ; മെഗാഷോയുടെ ബ്രോഷർ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു; പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 10 വിധവകൾക്ക് മൂന്ന് സെന്റ് സ്ഥലവും വീടും സൗജന്യമായി നൽകും

കെപിഎസി ലളിതയ്ക്ക് മലയാളത്തിന്റെ ആദരവുമായി ലളിതം 50 മെഗാഷോ; മെഗാഷോയുടെ ബ്രോഷർ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു; പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 10 വിധവകൾക്ക് മൂന്ന് സെന്റ് സ്ഥലവും വീടും സൗജന്യമായി നൽകും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ കെ.പി.എ.സി. ലളിതയുടെ അൻപത് വർഷത്തെ അഭിനയ ജീവിതത്തിന് കലാ കേരളം ആദരിക്കുന്നു. 'ലളിതം 50' എന്ന പേരിൽ ഡിസംബർ 27ന് പാലക്കാട് സംഘടിപ്പിക്കുന്ന മെഗാ ഷോയിലാണ് കെ.പി.എ.സി. ലളിതയെ ആദരിക്കുന്നത്. ചടങ്ങിൽ സിനിമാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.

പ്രശസ്ത ചലച്ചിത്ര സംവീധായകൻ എം. പത്മകുമാറാണ് മെഗാഷോയുടെ ഡയറക്ടർ. ഏകതാ പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ്, അഭിരാമി അസോസിയേറ്റ്സ്, പന്താരാ ലിയോ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലളിതം 50 കലാവിരുന്നിനോടനുബന്ധിച്ച് നിർധന കുടുംബത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 വിധവകൾക്ക് മൂന്ന് സെന്റ് സ്ഥലവും വീടും സൗജന്യമായി നൽകും.

മെഗാഷോയുടെ ബ്രോഷർ പ്രകാശനം മലമ്പുഴ ത്രൈ പെൻഡാ ഹോട്ടലിൽ ചലച്ചിത്രതാരം മോഹൻലാൽ നിർവ്വഹിച്ചു. വിധവകൾക്ക് വീടു നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നാൽപത് സെന്റ് സ്ഥലത്തിന്റെ ആധാരം സ്ഥലമുടമയായ പി.എം. ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ഹാജി മോഹൻലാലിനു കൈമാറി. തുടർന്നു മോഹൻലാൽ ആധാരം ഷോ ഡയറക്ടർ എം. പത്മകുമാറിനെ ഏൽപ്പിച്ചു.

ചടങ്ങിൽ കോഓർഡിനേറ്റർമാരായ സർത്താജ് എസ്, പാലക്കാട് മുരളി, ഏകതാ പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റഹീം ഒലവക്കോട്, അഭിരാമി അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടർ നിഷാന്ത് നായർ, ഷമീർ തോട്ടിങ്കൽ, പാന്തരാ ലിയോ മാനേജിങ് ഡയറക്ടർമാരായ ബിനോജ്, ഗോപിനാഥ്, അഹം ഗ്ലോബൽ ഇൻഫോടെക് ഡയറക്ടർ മണികണ്ഠൻ, ഏകതാ പ്രവാസി ട്രസ്റ്റ് ഡയറക്ടർമാരായ എബി ജെ.ജോസ്, നിഷാ സ്നേഹക്കൂട്, ഷാജി കിളിമാനൂർ, അഹമ്മദ് മിനാർ, റാണി സാംജി, ഷോ ജനറൽ മാനേജർ രവീന്ദ്രൻ തരൂർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP