Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റനോട്ടത്തിൽ ഷാരൂഖിനെ വരച്ചുവച്ചതുപോലെ മകൻ; ബോളിവുഡ് ലോകത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി മകൾ; ഏറ്റവും ഇളയവനായ അബ്‌റാമും കൂടി ഒത്തുചേർന്നപ്പോൾ കിങ് ഖാന്റെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഒറ്റനോട്ടത്തിൽ ഷാരൂഖിനെ വരച്ചുവച്ചതുപോലെ മകൻ; ബോളിവുഡ് ലോകത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി മകൾ; ഏറ്റവും ഇളയവനായ അബ്‌റാമും കൂടി ഒത്തുചേർന്നപ്പോൾ കിങ് ഖാന്റെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കിങ്ങ് ഖാൻ എന്ന് സിനിമാലോകം ഓമനപ്പേരിട്ട് വിളിക്കുന്ന സാക്ഷാൽ ഷാരൂഖ് ഖാനെപ്പറ്റിയുള്ള എന്തു വർത്തമാനവും കാട്ടുതീപോലെ പടരും. നമ്മുടെ ഗായിക റിമി ടോമിയെ എടുത്തുയർത്തിയതുപോലും കേരളം ഏറെക്കാലം ചർച്ചചെയ്തതു പോലെ.

അത്രയ്ക്കാണ് രാജ്യത്തും പുറത്തും ആരാധക വൃന്ദമുള്ള സാക്ഷാൽ എസ്ആർകെ എന്ന മൂന്നക്ഷരത്തിന്റെ പവർ. അഭിനയത്തിലായാലും സ്റ്റേജ് ഷോയിലായാലും ടിവി ഷോകളിലായാലും ആരാധകരുടെ മനംകവരുന്ന ഷാരൂഖിന്റെ പുതിയ വിശേഷം ഇപ്പോൾ ഇന്റർനെറ്റ് ലോകം ആഘോഷിക്കുകയാണ്.

അദ്ദേഹത്തിന്റെ കുടുംബചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിക്കുന്നതും. ഷാരൂഖും പത്‌നി ഗൗരിയും കുട്ടികളായ ആര്യൻ, സുഹാന, അബ്‌റാം എന്നിവരും ഉൾപ്പെടുന്ന ചിത്രം വലിയ ചർച്ചയാകാൻ ഒരു കാരണവുമുണ്ട്. മറ്റു താരങ്ങളുടെയെല്ലാം കുടുംബചിത്രങ്ങൾ സുലഭമായി കാണാറുണ്ടെങ്കിലും ഷാരൂഖിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.

ആദ്യമായാണ് ഇത്തരത്തിൽ ഷാരൂഖും കുടുംബാംഗങ്ങളേയും ഇളയ മകൻ അബ്‌റാമിനെക്കൂടി ചേർത്ത് ഒറ്റ ഫ്രെയിമിൽ കിട്ടുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അപ്പോൾപ്പിന്നെ ഷാരൂഖിന്റെ ആരാധകർ വിടുമോ? അതോടെ ചിത്രം വൈറലായി. ആരാധകർ ഈ ചിത്രം ഏറ്റെടുത്ത് പുതിയ ആഘോഷമാക്കി മാറ്റി.

ഇടയ്ക്കിടെ പങ്കാളികളെ മാറ്റുകയും പുതിയ കാമുകിമാരെ കണ്ടെത്തുകയും ചെയ്യുന്നത് ഫാഷനായി വരുന്ന സിനിമാ ലോകത്ത് ഷാരൂഖിന്റെ കുടുംബം പലർക്കും ഒരു വിസ്മയമാണ്. അതതുന്നെയാണ് അദ്ദേഹത്തിന്റെ കുടുംബചിത്രം ഇത്രയ്ക്ക ചർച്ചയാകാൻ കാരണമായതും. തന്റെ ഭാര്യ ഗൗരിയോടും കുഞ്ഞുങ്ങളോടുമുള്ള സ്‌നേഹം പല ഘട്ടങ്ങളിലും കിങ് ഖാൻ തുറന്നുപറഞ്ഞിട്ടുമുണ്ട്. മക്കൾ എത്ര പെട്ടെന്നാണ് വളരുന്നതെന്നും മറ്റും പറഞ്ഞ് അഭിമുഖങ്ങളിൽ അദ്ദേഹം വാചാലനാകുകയും ചെയ്യും. ഏറ്റവും ഇളയവനായ അബ്‌റാമിനെ പറ്റി പറയുമ്പോൾ നൂറു നാവാണ് ഷാരൂഖിന്. അതുകൊണ്ടുതന്നെ ഇളയവനൊത്ത് കുടുംബം ഒന്നിച്ചിരിക്കുന്ന ചിത്രം ഏറെ ചർച്ചയായി മാറുകയാണിപ്പോൾ.

ഷാരൂഖിന്റെ അടുത്ത ചിത്രമായ റീസിനെപ്പറ്റിയുള്ള വിശേഷങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെങ്കിലും അതിനെയെല്ലാം കടത്തിവിട്ടിരിക്കുകയാണ് ട്വിറ്ററിൽ എത്തിയ പുതിയ കുടുംബചിത്രം. കുടുംബത്തിന്റെ ഓമനയായ അബ്‌റാം തന്നെയാണ് ചിത്രത്തിന്റെ ആകർഷണമായി മാറിയതും. മാത്രമല്ല, മറ്റു രണ്ടു മക്കൾ സുഹാനയും ആര്യനും ഒരു ചിത്രത്തിൽ മുഖംകാണിക്കാൻ പാകത്തിൽ വലിയ കുട്ടികളായി എന്നതും ഇതോടൊപ്പം ചർച്ചയായിട്ടുണ്ട്.
എസ്ആർകെ ഫാൻ പേജിലാണ് ചിത്രം ആദ്യം എത്തിയത്. ഗൗരി ഖാൻ പുറത്തിറക്കുന്ന ഇന്റീരിയർ ഡിസൈനിംഗിനെ പറ്റിയുള്ള പുതിയ പുസ്തകത്തിലെ ചിത്രമാണിതെന്നാണ് സൂചനകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP