Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൂടൻ ഫോട്ടോ ഷൂട്ടുമായി ബോളിവുഡ് സുന്ദരി കിയാര അഡ്വാനി; ഗ്ലാമറസ് വേഷങ്ങൾ മാറിമാറി അണിഞ്ഞെത്തുന്ന ധോണി ഗേളിന്റെ വീഡിയോ വൈറലാകുന്നു

ചൂടൻ ഫോട്ടോ ഷൂട്ടുമായി ബോളിവുഡ് സുന്ദരി കിയാര അഡ്വാനി; ഗ്ലാമറസ് വേഷങ്ങൾ മാറിമാറി അണിഞ്ഞെത്തുന്ന ധോണി ഗേളിന്റെ വീഡിയോ വൈറലാകുന്നു

ബോളിവുഡിലെ പുത്തൻ സുന്ദരി കിയാര അഡ്വാനിയുടെ ഹോട്ട് ഫോട്ടോഷൂട്ട് രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്.എഫ്എച്ച്എം മാസികയ്ക്കു വേണ്ടിയാണ് നടിയുടെ ചൂടൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മാസികയുടെ കവർചിത്രവും കിയാര തന്നെയാണ്.

എം.എസ്. ധോണി ദ അൺടോൺഡ് സ്റ്റോറിയിൽ സാക്ഷി ധോണിയെ അവതരിപ്പിച്ച് ശ്രദ്ധേയയായ ബോളിവുഡ് സുന്ദരി കിയാര അഡ്വാനി ഗ്ലാമറസ് വേഷങ്ങൾ ധരിച്ചാണ് വീഡിയോയിൽ എത്തുന്നത്.ഹിന്ദി ,തെലുങ്കു ചിത്രങ്ങളിൽ നായികയായി അഭിനയിക്കുന്ന കിയാരയുടെ ഏറ്റവും പുതിയ ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റിമേക്കായ കബീർ സിംഗാണ്.

കിയാര 2014-മുതലാണ് മോഡലിംഗിൽ നിന്നും സിനിമാരംഗത്ത് സജീവമായി തുടങ്ങിയത്. ലസ്റ്റ് സ്റ്റോറീസ് എന്ന പേരിലുള്ള വെബ് സീരിസിലും ശ്രദ്ധേയമായ വേഷം കിയാര അവതരിപ്പിച്ചിരുന്നു. ഫഗ്ലി, മെഷീൻ, ഭരത് അനേ നേനു, വിനയ വിധേയ രാമ തുടങ്ങിയ ചിത്രങ്ങളിലും കിയാര അഭിനയിച്ചിട്ടുണ്ട്. കബീർ സിംഗിന് പുറമെ കലാഗ്, ഗുഡ്‌ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും ഈ വർഷം നടി കരാറൊപ്പിട്ടിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP