Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരസ്‌കാര ദാന ചടങ്ങിൽ കിടിലൻ ചുവടുവയ്‌പ്പുമായി ഖുശ്‌ബു; തൊണ്ണുറൂകളിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ച നടിക്ക് പ്രായം കൂടും തോറും സൗന്ദര്യം കൂടുവരുന്നുവെന്ന് ആരാധകർ;വീഡിയോ കാണാം

പുരസ്‌കാര ദാന ചടങ്ങിൽ കിടിലൻ ചുവടുവയ്‌പ്പുമായി ഖുശ്‌ബു; തൊണ്ണുറൂകളിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ച നടിക്ക് പ്രായം കൂടും തോറും സൗന്ദര്യം കൂടുവരുന്നുവെന്ന് ആരാധകർ;വീഡിയോ കാണാം

തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് ഖുശ്‌ബു. 1994ൽ ഖുശ്‌ബു ഹിറ്റാക്കിയ ഒരു ഗാനമുണ്ട് 'നാട്ടമൈ' എന്ന ചിത്രത്തിൽ. 'കൊട്ടാപാക്കും കൊഴന്തു വെത്തലയും' എന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ്.ജാനകിയും മനോയും ചേർന്നാണ്. വർഷങ്ങൾക്കിപ്പുറം ഈ ഗാനത്തിന് ചുവടുവെക്കുകയാണ് ഖുശ്‌ബു. ഒരു പുരസ്‌കാര വേദിയിലായിരുന്നു ഖുശ്‌ബു ചുവടുവച്ചത്

വീഡിയോ പുറത്തെത്തിയതോടെ പ്രായം കൂടും തോറും ഖുശ്‌ബുവിന് സൗന്ദര്യം കൂടിവരുന്നെന്നാണ് ആരാധകർ പറയുന്നത്. ഈ പ്രായത്തിലും ഇത്ര മനോഹരമായി ചുവടുവെക്കാനുള്ള കഴിവിനെ പ്രശംസിക്കുകയാണ് ആരാധകർ. വേദിയിൽ പുരസ്‌കാരം സ്വീകരിക്കാനായി എത്തിയതാണ് ഖുശ്‌ബു, അവതാരകരുടെ നിർബന്ധപ്രകാരമാണ് പാട്ടിന് ചുവടുവെച്ചത്.ഏതായാലും ഖുശ്‌ബുവിന്റെ പുതിയ ഡാൻസ് വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP