Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മികച്ച നടനുള്ള അവാർഡ് ലഭിക്കേണ്ടിയിരുന്നത് മോഹൻലാലിന്; ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു

മികച്ച നടനുള്ള അവാർഡ് ലഭിക്കേണ്ടിയിരുന്നത് മോഹൻലാലിന്; ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു

സംസ്ഥാന സിനിമാ അവാർഡ് നിർണ്ണയത്തെ ചൊല്ലി വിവാദം കൊഴുക്കവേ എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്ലെസ്സിക്ക് നൽകിയതിനെ എതിർത്തുകൊണ്ട് സലിം കുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മികച്ച നടനുള്ള പുരസ്‌കാര നിർണ്ണയവും വിവാദത്തിലേക്ക് നീങ്ങുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് അവാർഡ് നൽകിയതിനെതിരെ സിനിമക്കകത്തു നിന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ജൂറിയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെ്ന വാർത്തയും പുറത്തു വന്നിരുന്നു. ഇതിനെ ശരിവക്കുന്നതാണ് അവാർഡ് നിർണ്ണയ സമിതി അംഗത്തിന്റെ വെളിപ്പെടുത്തൽ. മികച്ച നടനുള്ള അവാർഡ് നൽകേണ്ടിയിരുന്നത് മോഹൻലാലിനാണെന്നാണ് ജൂറി അംഗവും ശബ്ദലേഖകനുമായ സി ആർ ചന്ദ്രൻ അഭിപ്രായപ്പെട്ടതായി ഒരു പ്രമുഖ ദിന പത്രം റിപ്പോർട്ട് ചെയ്യുന്നു.എങ്ങനെ നോക്കിയാലും ദിലീപിനേക്കാൾ മികച്ച നടന്മോഹൻലാൽതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂറി ചെയർമാനായിരുന്ന ഭാഗ്യരാജിന്റെ പിടിവാശിയാണ് ദിലീപിന് മികച്ച നടനായി തിരഞ്ഞെടുക്കാൻ കാരണമെന്നും സിആർ ചന്ദ്രൻ അഭിപ്രായപ്പെട്ടു. മോഹൻലാൽ അഭിനയിച്ച പ്രണയം, സ്‌നേഹവീട് എന്നീ ചിത്രങ്ങൾ കാണുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നിലവാരം എത്ര മുകളിലാണെന്ന് മനസ്സിലാക്കാനാവുമെന്ന് താൻ വാദിച്ചെങ്കിലും ജൂറി ചെയർമാൻ ഇത് അംഗീകരിച്ചില്ലെന്നും ചന്ദ്രൻ പറഞ്ഞു. ദിലീപിന് അവാർഡ് നൽകണമെന്ന് മറ്റ് ജൂറിം അംഗങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

സലിം കുമാർ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് സി ആർ ചന്ദ്രന്റെ വെളിപ്പെടുത്തലുകൾ. പ്രണയം എന്ന ചിത്രത്തിന് അവാർഡ് നൽകുന്ന കാര്യത്തിൽ ജൂറിയിൽ തർക്കമുണ്ടായി. എന്നാൽ ഈ ചിത്രത്തിന്റെ പ്രമേയം കടമെടുത്തതാണെന്ന ആരോപണം ജൂറിക്കുള്ളിൽ നിന്നും ഉയരുകയുണ്ടായത്. അതേസമയം ബ്ലസിയുടെ സംവിധാന ശൈലിക്കുള്ള അംഗീകാരമായി അവാർഡ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ചന്ദ്രൻ പറഞ്ഞു. പ്രണയം ഓസ്‌ട്രേലിയൻ സിനിമ കോപ്പിയടിച്ചതാണെന്ന ആരോപണമാണ് സലിം കുമാർ ഉന്നയിച്ചത.

അതേസമയം തിലകനെ മികച്ച നടനുള്ള അവാർഡ് പട്ടികയിൽ പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും നായക നടനെ മാത്രമേ പരിഗണിക്കാവൂ എന്ന നിബന്ധനയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അവാർഡ് ലഭിക്കാതെ പോകാൻ കാരണമെന്നും സി ആർ ചന്ദ്രൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP