Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേ വിമാനത്തിൽ യാത്ര ചെയ്തെങ്കിലും ഞാനടക്കം ആരും കീർത്തിയെ തിരിച്ചറിഞ്ഞില്ല; ശരീരഭാരം കുറച്ച നടിയെ കണ്ടാൽ രോഗിയെ പോലെ; മഹാനടിയുടെ വിജയം സംവിധായകന്റെ കഴിവ് ;കീർത്തിക്ക് അഭിനയം അറിയില്ല; രാകുൽ പ്രീതിനെ അധിക്ഷേപിച്ചതിന് പിന്നാലെ കീർത്തി സുരേഷിനെതിരെ ശ്രീ റെഡ്ഡി; ശരീരഭാരം കുറച്ച കീർത്തിയുടെ ചിത്രങ്ങൾ വൈറൽ

ഒരേ വിമാനത്തിൽ യാത്ര ചെയ്തെങ്കിലും ഞാനടക്കം ആരും കീർത്തിയെ തിരിച്ചറിഞ്ഞില്ല; ശരീരഭാരം കുറച്ച നടിയെ കണ്ടാൽ രോഗിയെ പോലെ; മഹാനടിയുടെ വിജയം സംവിധായകന്റെ കഴിവ് ;കീർത്തിക്ക് അഭിനയം അറിയില്ല; രാകുൽ പ്രീതിനെ അധിക്ഷേപിച്ചതിന് പിന്നാലെ കീർത്തി സുരേഷിനെതിരെ ശ്രീ റെഡ്ഡി; ശരീരഭാരം കുറച്ച കീർത്തിയുടെ ചിത്രങ്ങൾ വൈറൽ

ദ്യ ബോളിവുഡ് ചിത്രത്തിനു വേണ്ടി വലിയ തയ്യാറെടുപ്പിലാണ് കീർത്തി സുരേഷ്. ചിത്രത്തിനായി ശരീരഭാരം കുറച്ച് മെലിഞ്ഞ ഗെറ്റപ്പിലാകും നടി എത്തുക. കീർത്തിയുടെ ഞെട്ടിക്കുന്ന മേക്കോവറാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. എന്നാൽ നടിയുടെ പുതിയ മേക്ക് ഓവറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി.രാകുൽ പ്രീതിനെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് കീർത്തക്ക് നേരെ പരിഹാസ വർഷം ചൊരിഞ്ഞത്.

ഒരേ വിമാനത്തിൽ യാത്ര ചെയ്തിട്ടും തനിക്ക് അവരെ മനസിലായില്ലെന്നും തടികുറച്ച കീർത്തിയെ കാണാൻ രോഗിയെപ്പോലെയായെന്നും ശ്രീ റെഡ്ഡി പറഞ്ഞു.കീർത്തി സുരേഷും താനും ഒരേ വിമാനത്തിലായിരുന്നു യാത്ര ചെയ്തതെന്ന് ശ്രീറെഡ്ഡി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ ഞാനടക്കമുള്ള ആരും അവരെ അത്ര ഗവനിച്ചിരുന്നില്ല. എല്ലാവരും തന്നോടാണ് സംസാരിച്ചതെന്നും സെൽഫി ആവശ്യപ്പെട്ടതെന്നും ശ്രീറെഡ്ഡി പറയുന്നു. ശരീര ഭാരം കുറച്ചതിനു ശേഷം കീർത്തി സുരേഷിനെ കാണുമ്പോൾ ഒരു രോഗിയെ പോലെയാണ് തോന്നുന്നത്.

മഹാനടി വിജയിച്ചിട്ടുണ്ടെങ്കിൽ അത് സംവിധായകന്റെ കഴിവാണെന്നും കീർത്തിക്ക് അഭിനയം അറിയില്ലെന്നും അവർ കുറ്റപ്പെടുത്തി. സംവിധായകൻ പഠിപ്പിച്ചതിന്റെ ഫലമാണ് ചിത്രത്തിന്റെ വിജയമെന്നും ശ്രീ റെഡ്ഡി പറഞ്ഞു.
അതേസമയം, സായ് പല്ലവിയുടെ അഭിനയം നല്ലതാണെന്നും അവർ തകർക്കുകയാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

ഇതിനു മുമ്പും ശ്രീ റെഡ്ഡി കീർത്തിയെ വിമർശിച്ചിരുന്നു. കീർത്തി- വിശാൽ ജോഡികൾ ഒന്നിച്ച സണ്ടക്കോഴി-2വിന്റെ വാർത്താസമ്മേളനത്തിനിടെ ശ്രീ റെഡ്ഡിയെക്കുറിച്ച് വിശാൽ പറഞ്ഞത് കേട്ട് കീർത്തി ചിരിച്ചതാണ് അവരെ ചൊടിപ്പിച്ചത്.

'ഈ വിവാദങ്ങൾക്കെല്ലാം ഒടുവിലും അവർക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ അത് നല്ലൊരു കാര്യമാണ്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായും പറയാനാകും. ആരാണോ ആ ചിത്രത്തിൽ അവരോടൊപ്പം അഭിനയിക്കുന്നത് അവർ വളരെയേറെ ശ്രദ്ധിക്കണം. അവരിൽ നിന്ന് രക്ഷനേടാൻ ഒരു ക്യാമറ എപ്പോഴും ചിത്രീകരണ സ്ഥലത്ത് വച്ചിരിക്കണം, ശ്രീ റെഡ്ഡി അത് വച്ചിട്ടില്ലെങ്കിൽ പോലും. അവരുടെ ഭാഗത്തു നിന്ന് പ്രൊട്ടക്ഷൻ സ്വാഭാവികമായും വന്നുകൊള്ളും' എന്നായിരുന്നു വിശാൽ ശ്രീ റെഡ്ഡിയെ കുറിച്ച് പറഞ്ഞത്.കീർത്തിയുൾപ്പടെയുള്ളവർ ചിരിച്ചുകൊണ്ടാണ് വിശാലിന്റെ മറുപടി കേട്ടത്. ഇതാണ് ശ്രീ റെഡ്ഡിയെ ചൊടിപ്പിച്ചത്.

'എന്നെക്കുറിച്ച് വിശാൽ പറയുന്നത് കേട്ടുള്ള കീർത്തി സുരേഷിന്റെ ചിരി അരോചകമായിരുന്നു. വിഷമിക്കേണ്ട മാഡം നിങ്ങൾ എന്നും നല്ല നിലയിൽ ആകണമെന്നില്ല. ഒരു ദിവസം നിങ്ങൾക്ക് പോരാടുന്നവന്റെ വേദന മനസിലാകും. ഞാൻ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല എന്നായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്.

ഇതിന് പിന്നാലെ സൈബർ ഇടത്തിൽ കീർത്തി ആരാധകർ ശ്രീയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. തെന്നിന്ത്യൻ സിനിമ രംഗത്തെ മീ ടൂ ആരോപണങ്ങൾ കൊണ്ട് ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. ഹൈദരാബാദ് ഫിലിം ചേമ്പറിന് മുന്നിൽ അർധനഗ്നയായി പ്രതിഷേധിച്ചായിരുന്നു തുടക്കം. തെലുങ്കിലെയും തമിഴിലേയും പ്രമുഖർക്ക് എതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു.

അജയ് ദേവ്ഗൺ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. സഖി എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സ്‌പെയിനിലാണ് കീർത്തിയിപ്പോൾ. വിശ്രമവേളകളിൽ അവിടെ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. കീർത്തി ഒരുപാട് മെലിഞ്ഞുപോയെന്നാണ് ആരാധകരുടെ കമന്റ്.

അതേസമയം, ബോളിവുഡ് ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ ഭാര്യയായാകും കീർത്തി എത്തുക. 'ബധായി ഹോ' സംവിധായകൻ അമിത് ശർമ ഒരുക്കുന്ന ചിത്രം സ്പോർട്സ് ഡ്രാമയാണ്. ഇന്ത്യൻ ഫുട്ബോൾ ലോകത്തെ അതികായനായ സയിദ് അബ്ദുൾ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം. 1950-63 കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ഫുട്ബോൾ കോച്ച് ആയിരുന്നു സയിദ്. ചിത്രത്തിൽ സയിദ് ആയി അജയ് എത്തുന്നു. ബോണി കപൂറാണ് നിർമ്മാണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP