Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാവ്യാ മാധവനും കച്ചവടം തുടങ്ങുന്നു; ഓൺലൈൻ ഷോപ്പിങ് സൈറ്റ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

കാവ്യാ മാധവനും കച്ചവടം തുടങ്ങുന്നു; ഓൺലൈൻ ഷോപ്പിങ് സൈറ്റ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

സിനിമാ താരങ്ങൾ ബിസിനസ് രംഗത്തിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. സൂപ്പർതാരം മോഹൻലാൽ മുതൽ സംവിധായകൻ ആഷിഖ് അബു വരെ പലതരം ബിസിനസ് സംരഭങ്ങൾ ഉള്ളവരാണ്.നടന്മാർ റസ്‌റ്റോറന്റുകളും, ഹോട്ടലുകളുമൊക്കെയായി ബിസിനസ് വളർത്തുമ്പോൾ നടിമാർ സാധാരണയായി ബ്യൂട്ടിക്കുകളും, ഡാൻസ് സ്‌കൂളും മറ്റും തടുങ്ങുകയാണ് പതിവ്. എന്നാൽ ബിസിനസിലേക്ക് ചുവടുവയ്ക്കുന്ന നടി കാവ്യ മാധവൻ അല്പം വ്യത്യസ്തമായ ബിസിനസുമായാണ് എത്തുന്നത്.

പുതുതലമുറ വ്യാപാരങ്ങളിൽ ഏറ്റവുമധികം മുന്നേറിയ ഓൺലൈൻ ഷോപ്പിങ് രംഗത്തേക്കാണ് കാവ്യയുടെ രംഗപ്രവേശം. സ്ത്രീകൾക്കു മാത്രമുള്ള ഉത്പന്നങ്ങളാകും തുടക്കത്തിൽ കാവ്യയുടെ സൈറ്റിലൂടെ ലഭ്യമാകുക. സ്ത്രീകളുടെ കപ്ലീറ്റ് സ്റ്റോർ എന്നതാണ് തന്റെ ലക്ഷ്യമെന്ന് കാവ്യ ഒരു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുവ ഡിസൈനർമാർക്ക് സൈറ്റിലൂടെ അവസരം നൽകാനും കാവ്യയ്ക്ക് ആഗ്രഹമുണ്ട്.

കുറഞ്ഞവിലയിൽ മികച്ച ഉത്പന്നങ്ങൾ നിശ്ചിത സമയത്തിനുള്ള ഉപഭോക്താക്കളിലെത്തി ക്കാനാണ് ശ്രമമെന്ന് കാവ്യ പറഞ്ഞു. അടുത്തിടെ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത കാവ്യമാധവൻ സജി സുരേന്ദ്രന്റെ ഷീ ടാക്‌സിയിലൂടെ മടങ്ങിയെത്തിയിരുന്നു. നാലോളം ചിത്രങ്ങളിൽ ഈ വർഷം തന്നെ കാവ്യ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.

വിജയ് ബാബു നായകനായ ആകാശവാണി, നവാഗത സംവിധായകനായ സുനീഷ് ബാബുവിന്റെ ലാസ്റ്റ് ബെൽ, ജിത്തു ജോസഫിന്റെ പേരിടാത്ത ചിത്രം നവാഗതനായ അനിൽ കുഞ്ഞപ്പന്റെ എന്റെ അമ്മ എന്നിവയാണ് ഈ വർഷം കാവ്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP