Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തന്റെ വിവാഹം നടത്താൻ ഫേസ്‌ബുക്കിൽ അനേകം പേരെന്ന് കാവ്യ മാധവൻ; കുളിസീൻ പകർത്തി യൂട്യൂബിൽ ഇടുന്നവർ ഏറുന്നെന്ന് ജയറാം

തന്റെ വിവാഹം നടത്താൻ ഫേസ്‌ബുക്കിൽ അനേകം പേരെന്ന് കാവ്യ മാധവൻ; കുളിസീൻ പകർത്തി യൂട്യൂബിൽ ഇടുന്നവർ ഏറുന്നെന്ന് ജയറാം

കൊച്ചി: സിനിമാ താരങ്ങളായാൽ ഗോസിപ്പുകൾ സ്വാഭാവികമാണ്. എന്നാൽ ഗോസിപ്പുകളിൽ മനം മടുത്തിരിക്കുകയാണ് കാവ്യ മാധവനും ജയറാമുമെല്ലാം. എങ്ങനെയും തന്റെ വിവാഹം നടത്താൻ ചിലർ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ് കാവ്യ പറയുന്നത്. പമ്പയിൽ ഭക്തർ കുളിക്കുന്നതുപോലും പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരുണ്ടെന്ന് ജയറാമും പരാതിപ്പെടുന്നു.

സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ അതിക്രമങ്ങൾ തടയുന്നതിനായി തുടങ്ങുന്ന കൊക്കൂൺ എന്ന ആപ്ലിക്കേഷന്റെ ലോഗോ പ്രകാശനച്ചടങ്ങിലാണ് താരങ്ങൾ മനസുതുറന്നത്. ഇന്റർനെറ്റ് ഉപയോഗത്തിലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിലും നിയന്ത്രണം പാലിക്കണമെന്ന് താരങ്ങൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

താൻ മനസാ വാചാ അറിയാത്ത കാര്യങ്ങൾ സൈബർ ലോകത്തിലൂടെ പ്രചരിക്കുമ്പോൾ പലപ്പോഴും മനസ്സ് നോവാറുണ്ടെന്ന് കാവ്യ പറഞ്ഞു. ഈയടുത്ത കാലത്ത് ഏറ്റവും വിഷമിപ്പിച്ചത് തന്റെ വിവാഹം നിശ്ചയിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തയ്യാണെന്നും കാവ്യ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ ഉണ്ടായപ്പോൾ ഫേസ്‌ബുക്കിലൂടെ തന്നെ കാവ്യക്ക് നിഷേധക്കുറിപ്പ് ഇറക്കേണ്ടിയും വന്നു.

തന്റെ പേരിൽ വ്യാജഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി ആളുകളെ വലയിൽ വീഴ്‌ത്തുന്നവർ വ്യാപകമാണ്. ഒരു ഫേസ്‌ബുക്ക് അക്കൗണ്ടുപോലുമില്ലാത്ത തന്റെ പേരിലാണ് വ്യാജന്മാർ വ്യാപകമായുള്ളത്. ഇവരുമായി സ്ഥിരം ചാറ്റ് ചെയ്ത് വഞ്ചിതരാകുന്നവരുമുണ്ട്. തന്റെ അശ്ലീല ചിത്രങ്ങൾ പോലും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്നും കാവ്യ പറഞ്ഞു.

ശബരിമല തീർത്ഥാടനത്തിനെത്തുന്നവർക്കുപോലും ക്യാമറക്കണ്ണുകളിൽ നിന്ന് രക്ഷയില്ലെന്ന് നടൻ ജയറാം പറഞ്ഞു. പമ്പയിൽ കുളിക്കുന്നവരുടെ ദൃശ്യങ്ങൾ പോലും പകർത്തി ഇന്റർനെറ്റിലിടുന്നവരുണ്ട്. അനുവാദമില്ലാതെ ആരുടേയും ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താതിരിക്കാനുള്ള ധാർമികത നമുക്കുണ്ടാകണമെന്നും ജയറാം പറഞ്ഞു.

ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി ആന്റ് പൊലീസിങ് കോൺഫറൻസിന്റെ ഉദ്ഘാടനം ജയറാം നിർവഹിച്ചു. എഡിജിപി പത്മകുമാർ, ഐജിമാരായ എം ആർ അജിത്കുമാർ, മനോജ് എബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP