Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു; എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനാണ് ഈ നേരമത്രയും അദ്ദേഹം അവിടെ കാത്ത് നിന്നത്; വിജയ്‌ക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്ക് വച്ച് കത്രീന കൈഫ്

ഞാൻ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു; എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനാണ് ഈ നേരമത്രയും അദ്ദേഹം അവിടെ കാത്ത് നിന്നത്; വിജയ്‌ക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്ക് വച്ച് കത്രീന കൈഫ്

തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ളള സൂപ്പർ താരം കൂടിയാണ് ദളപതി. ആരാധകരോട് തിരിച്ചും നല്ല സൗഹൃദമാണ് വിജയ് കാത്തുസൂക്ഷിക്കാറുള്ളത്. ഒരു നടനെന്നതിലുപരി മികച്ചൊരു വ്യക്തി കൂടിയാണ് താനെന്ന് വിജയ് പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്.തന്റെ സഹപ്രവർത്തർക്ക് നൽകുന്ന ബഹുമാനവും ആദരവും കൊണ്ടാണ് വിജയ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകാറുള്ളത്. ഇപ്പോളിതാ ദളപതി വിജയ്‌ക്കൊപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവം പങ്ക് വക്കുകയാണ് കത്രീന കൈഫും.

തനിക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ച നടൻ തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറാണെന്ന് വൈകിയാണ് അറിഞ്ഞതെന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ് പറയുന്നത്. ഒരു ചാനലിലെ ചാറ്റ് ഷോയിൽ സംസാരിക്കവേ ആയിരുന്നു കത്രീന കൈഫ് ഇക്കാര്യം പറഞ്ഞത്.

കൊക്കകോളയുടെ പരസ്യ ചിത്രീകരണ സമയത്തായിരുന്നു സംഭവം.വിജയ് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആണെന്ന് വളരെ വൈകിയാണ് താൻ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കത്രീന കൈഫ് പറയുന്നു. ഊട്ടിയിൽ വച്ചായിരുന്നു പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നത്. ഒരു ദിവസം ഷൂട്ടിംഗിനിടയിൽ ഞാൻ നിലത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നിൽ രണ്ട് കാൽപ്പാദങ്ങൾ ഞാൻ കാണുന്നത്. അത് വിജയ് ആയിരിക്കുമെന്ന താൻ പ്രതീക്ഷിച്ചിരുന്നില്ല. വേറെ ആരെങ്കിലും ആയിരിക്കുമെന്നാണ് വിചാരിച്ചത്. അതിനാൽ തലയുയർത്തി നോക്കിയതുമില്ല. ഞാൻ വീണ്ടും ഫോണിൽ നോക്കിയിരുന്നു.

കുറച്ചുനേരം കഴിഞ്ഞിട്ടും അയാൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. അവസാനം ഞാൻ മുഖമുയർത്തി നോക്കി. ഞങ്ങൾക്കൊപ്പം പരസ്യത്തിൽ അഭിനയിച്ച ആ മനുഷ്യനെയാണ് കണ്ടത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറാണ്, പേര് വിജയ്. വളരയെറെ വിനയമുള്ള ഒരാളായിരുന്നു അദ്ദേഹം. എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനായി വന്ന വിജയ് ആ നേരമത്രയും അവിടെ കാത്തുനിൽക്കുകയായിരുന്നു. കത്രീന കൈഫ് പറഞ്ഞു.

തെന്നിന്ത്യൻ സിനിമകളിലും മുൻപ് സജീവമായി അഭിനയിച്ച താരമായിരുന്നു കത്രീന കൈഫ്. തെലുങ്കിലും മലയാളത്തിലുമായി അഭിനയിച്ച നടി സൂപ്പർതാരങ്ങൾക്കൊപ്പമായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP