Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്? ബിക്കിനി ധരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടായിരിക്കും; നീ എന്തുകൊണ്ടാണ് ധരിക്കുന്നതെന്ന് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല; കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് വലുത്; അതിനായിട്ട് എത്ര ചെലവാക്കുന്നുവെന്ന് കണക്കില്ല; ഗോസിപ്പുകൾക്ക് മറുപടിയുമായി കരീന

ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്? ബിക്കിനി ധരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടായിരിക്കും; നീ എന്തുകൊണ്ടാണ് ധരിക്കുന്നതെന്ന് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല; കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് വലുത്; അതിനായിട്ട് എത്ര ചെലവാക്കുന്നുവെന്ന് കണക്കില്ല; ഗോസിപ്പുകൾക്ക് മറുപടിയുമായി കരീന

സെയഫ് അലിഖാനും കുടുംബവും എന്നും വാർത്തകളിൽ നിറയുന്നവരാണ്. കരീനയും മകൻ തൈമൂറുമൊക്കെ ആരാധകർക്ക് ഏറെ പ്രിയങ്കരുമാണ്. താരങ്ങളുടെ കുടുംബവിശേഷങ്ങളും യാത്രകളും, തൈമൂറിന്റെ കുസൃതിയുമടക്കം എന്നും വാർത്തകളാകുറുണ്ട്. ഒപ്പം വിമർശനങ്ങളും എത്താറുണ്ട്. ഇപ്പോളിതാ കരീന ഇവയ്‌ക്കൊക്കെ മറുപടി നല്കുകയാണ്. ബിക്കിനി ധരിച്ചെത്തിയതിനെ ട്രോളിയവർക്കും മകൻ തൈമൂറിനെ നോക്കുന്ന ആയയുടെ ശമ്പളത്തിന്റെ വാർത്തകളുമടക്കമുള്ളവയ്ക്കാണ് നടി മറുപടി നല്കിയത്. അർബാസ് ഖാൻ അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് കരീന വിമർശകർക്ക് മറുപടി പറഞ്ഞത്.

കുറച്ച് നാൾ മുൻപ് കരീനയും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നതിനായി വിദേശ യാത്ര നടത്തിയിരുന്നു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭർത്താവ് കുനാലും മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകൾക്കിടയിൽ പകർത്തിയ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

കരീനയും സെയ്ഫ് അലിഖാന്റെ സഹോദരി സോഹയും ബിക്കിനി ധരിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവധിക്കാലം ആഘോഷിക്കാൻ വിദേശത്ത് നടത്തിയ യാത്രയുടെ ചിത്രങ്ങളായിരുന്നു അത്. സെയ്ഫ് അലിഖാന്റെ സഹോദരിയുടെ ഭർത്താവ് കുനാലും കുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഈ ചിത്രത്തിന് താഴെ വന്ന കമെന്റാണ് കരീനയെ ചൊടിപ്പിച്ചത്. പരിപാടിക്കിടെ അർബാസ് ആ കമന്റ് കരീനയെ വായിച്ച് കേൾപ്പിച്ചത്. 'സെയ്ഫ് അലിഖാൻ നരകത്തിലേക്ക് പോകൂ..ഭാര്യ ബിക്കിനി ധരിക്കുമ്പോൾ താങ്കൾക്ക് നാണക്കേട് തോന്നുന്നില്ലേ'. എന്നായിരുന്നു ആ കമന്റ്. ഇതിനെതിരെയാണ് കരീന ശക്തമായി പ്രതികരിച്ചത്.

ഞാൻ ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ് നീ എന്തിനാണ് ബിക്കിനി ധരിക്കുന്നതെന്നും നീ എന്തിനാണ് ഇത് ചെയ്യുന്നതെന്നും സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നിയിട്ടില്ല. വളരെയേറെ ഉത്തരവാദിത്ത്വബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാൻ ബിക്കിനി ധരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടായിരിക്കും. നീന്താൻ വേണ്ടിയാണ് ഞാൻ ബിക്കിന് ധരിക്കുന്നതെന്നും' കരീന വ്യക്തമാക്കി.

തൈമൂറിന്റെ കാര്യങ്ങൾ നോക്കുന്നതിന് ഒരുമാസം ഒന്നരലക്ഷം രൂപയാണ് സാവിത്രിയുടെ ശമ്പളം എന്ന വാർത്തയോടും കരീന പ്രതികരിച്ചു.'കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് എനിക്ക് വലുത്. അതിനായി എത്ര ചെലവാക്കുന്നുവെന്നത് കണക്കാക്കില്ല. നാനിയുടെ കൈകളിൽ തൈമൂർ സന്തോഷവാനും സുരക്ഷിതനുമാണ്. അതിന് വിലയിടാനാകില്ല' കരീന വ്യക്തമാക്കി.

2012 ഒക്ടോബറിലാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. മകൻ തൈമൂറിന്റെ ജനനത്തോടെ സിനിമയിൽ നിന്നും വിട്ട് നിന്ന കരീന 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. അക്ഷയ്കുമാർ നായകനാകുന്ന 'ഗുഡ് ന്യൂസ്' എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കരീന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP