Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോളിവുഡ് താരങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ സ്വഛ് ഭാരത് പരസ്യം ശ്രദ്ധ നേടുന്നു; ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മി ദേവിയായി കങ്കണയെത്തുന്ന പരസ്യചിത്രം കാണാം

ബോളിവുഡ് താരങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ സ്വഛ് ഭാരത് പരസ്യം ശ്രദ്ധ നേടുന്നു; ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മി ദേവിയായി കങ്കണയെത്തുന്ന പരസ്യചിത്രം കാണാം

രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാൻ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന പ്രധാനമന്ത്രിയുടെ 'സ്വഛ് ഭാരത്' പരസ്യത്തിൽ ബോളിവുഡ് താരങ്ങളുടെ പങ്കാളിത്തം ശ്രദ്ധ നേടുന്നു.ക്യാമ്പയിനിൽ ലക്ഷ്മീദേവിയായി അഭിനയിച്ചിരിക്കുന്നത് കങ്കണ റണാവത്താണ്.

കങ്കണയെ കൂടാതെ ഇഷാ ഗോപികർ, ഓംകാർ കപൂർ, രവി കിഷൻ തുടങ്ങിയവരും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. പരസ്യത്തിൽ ശബ്ദം നൽകിയിരിക്കുന്നത് അമിതാഭ് ബച്ചനാണ്.

മാലിന്യം അശ്രദ്ധമായി പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരെ തടയുക എന്ന ലക്ഷ്യ ത്തോടെ യാണ് പുതിയ പരസ്യം.മാലിന്യം വലിച്ചെറിയുന്നവരുടെ ജീവിതത്തിൽ നിന്ന് ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി ഇറങ്ങിപ്പോകുന്നതാണ് പരസ്യത്തിന്റെ ആശയം.

വൃത്തിയെയും വെടിപ്പിനെയും കുറിച്ച് നാട്ടുകാരിൽ ബോധവൽക്കരണം നടത്താൻ സാരിവേഷത്തിൽ ആഭരണവിഭൂഷിതയായിട്ടാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. ഗ്ളാമർഗേൾ ഇഷാ കോപീകർ വീട്ടമ്മയായും മറാത്തി സിനിമയിലെ സൂപ്പർതാരം രവി കിഷൻ ഒരു പാൻ കച്ചവടക്കാരനായും ഓംകാർ കപൂർ ഓഫീസിൽ പോകുന്ന യുവാവായും ആണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും ഒടുവിലായി ബിഗ് ബിയുടെ സന്ദേശവും എത്തുന്നതോടെയാണ് വീഡിയോ പൂർണമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP