Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുഞ്ചൻ പറമ്പിനെ ഹൈന്ദവവത്കരിക്കാൻ കഴിയാത്ത ദുഃഖവും നിർമ്മാല്യം ചിത്രീകരിച്ചതിലെ പകയുമാണ് സംഘപരിവാറിന് എംടിയോട്; തന്നെ വേട്ടയാടുന്നത് മുസ്ലിമായതിനാലെന്നും കമൽ

തുഞ്ചൻ പറമ്പിനെ ഹൈന്ദവവത്കരിക്കാൻ കഴിയാത്ത ദുഃഖവും നിർമ്മാല്യം ചിത്രീകരിച്ചതിലെ പകയുമാണ് സംഘപരിവാറിന് എംടിയോട്; തന്നെ വേട്ടയാടുന്നത് മുസ്ലിമായതിനാലെന്നും കമൽ

തിരുവനന്തപുരം: എംടി വാസുദേവൻ നായർക്കെതിരായ സംഘപരിവാറിന്റെ ഭീഷണികൾ കേരളത്തിന് നാണക്കേടാണെന്ന് സംവിധായകൻ കമൽ. മോദിക്കെതിരെ സംസാരിച്ചു എന്നതാണ് എംടിക്കെതിരായ കുറ്റമായി ഇവർ കാണുന്നത്. തനിക്കുനേരെയും സംഘപരിവാറിന്റെ ഇത്തരം ഭീഷണികൾ നേരത്തെ ഉണ്ടായിരുന്നതായും കമൽ പറഞ്ഞു.

എംടിക്കെതിരായ സംഘപരിവാറിന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുഞ്ചൻ പറമ്പിനെ ഹൈന്ദവവത്കരിക്കാൻ കഴിയാത്ത ദുഃഖമാണ് സംഘപരിവാറിന്. കൂടാതെ നിർമ്മാല്യം ചിത്രീകരിച്ചതിലെ പകയും എംടിക്കെതിരായ സംഘപരിവാറിന്റെ വിമർശനത്തിന് കാരണമാണെന്നും കമൽ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് തനിക്കെതിരെ സംഘപരിവാർ പോസ്റ്റർ പതിച്ചതും രാജ്യദ്രോഹി ഈ ദേശം വിട്ടുപോകണമെന്ന് പറഞ്ഞതും കമൽ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. താൻ മുസ്ലിമായതിനാലാണ് സംഘപരിവാർ തന്നെ വിടാതെ വേട്ടയാടുന്നതെന്നും കമൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP