Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രേക്ഷകമനം കവരാൻ കാളിദാസൻ വീണ്ടും; ആഷിക് അബു ചിത്രത്തിൽ നായകനായി തിരിച്ചുവരവെന്ന് സൂചന

പ്രേക്ഷകമനം കവരാൻ കാളിദാസൻ വീണ്ടും; ആഷിക് അബു ചിത്രത്തിൽ നായകനായി തിരിച്ചുവരവെന്ന് സൂചന

കൊച്ചു കൊച്ചു സന്തോഷങ്ങളും എന്റെ വീട് അപ്പൂന്റെം എന്ന രണ്ടുചിത്രങ്ങൾ മാത്രം മതി കാളിദാസൻ എന്ന ജയറാമിന്റെ മകനെ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. ബാലതാരമായി തിളങ്ങിയ ഈ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കാളിദാസൻ നടത്തിയത്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലൂടെ കാളിദാസൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ കാളിദാസൻ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

അടുത്തിടെ നടന്ന വിജയ് ടിവി അവാർഡ് നിശയിലെ മിമിക്രി പ്രകടനത്തിലൂടെ കാളിദാസൻ ഏറെ കൈയടി നേടിയിരുന്നു. ജയറാമിനൊപ്പം വേദിയിലെത്തി അജിത്, സൂര്യ, വിജയ് എന്നീ തമിഴകത്തെ സൂപ്പർ താരങ്ങളെയാണ് അവരുടെ ശബ്ദം അനുകരിച്ച് കാളിദാസൻ ഞെട്ടിച്ചത്. മികച്ച പുതുമുഖ നായികയ്ക്കുള്ള അവാർഡ് നൽകാനാണ് ജയറാമും കാളിദാസനും വേദിയിൽ എത്തിയത്. സിനിമയിൽ നായകനായുള്ള പ്രവേശനത്തിന് സമയമായി എന്ന് സൂചന നൽകിയായിരുന്നു കാളിദാസന്റെ പ്രകടനം.

''ബാലതാരമായിരുന്ന മകൻ വലുതായി. നായകനായി അഭിനയിക്കുന്നതിനു മുമ്പു അവനു ലഭിച്ച വലിയ സ്‌റ്റേജാണ് ഈ അവാർഡ് നിശ.'' എന്നു ജയറാം പറയുക കൂടി ചെയ്തതോടെ കാളിദാസൻ അധികം വൈകാതെ സിനിമയിലേക്കെത്തുമെന്ന് കാണികൾ ഉറപ്പിച്ചിരുന്നു. ആഷിക് അബു ചിത്രത്തിൽ നായകനായിട്ടായിക്കും കാളിദാസന്റെ തിരിച്ചുവരവെന്നാണ് സൂചന.

Kalidasan

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP