Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ കൊടുങ്കാറ്റിനിടയിൽ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നു രണ്ടാഴ്ച മാറ്റി വെക്കുന്നതു തന്നെയല്ലേ ഉചിതം ? തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിയത് പുലിമുരുകനെ പേടിച്ചിട്ട് തന്നെ; കലവൂർ രവികുമാർ പറയുന്നു..

ഈ കൊടുങ്കാറ്റിനിടയിൽ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നു രണ്ടാഴ്ച മാറ്റി വെക്കുന്നതു തന്നെയല്ലേ ഉചിതം ? തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിയത് പുലിമുരുകനെ പേടിച്ചിട്ട് തന്നെ; കലവൂർ രവികുമാർ പറയുന്നു..

ലവൂർ രവികുമാർസംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ചിത്രം റിലീസിംഗിന് ഒരുങ്ങുകയാണ്. എന്നാൽ ഈ മാസം അവസാനം നിശ്ചയിച്ചിരുന്ന റിലീസിങ് വീണ്ടും നീട്ടിവച്ചിരിക്കുകയാണ്. അതിന് കാരണം മോഹൻലാലിന്റെ പുലിമുരുകനാണെന്ന് തുറന്ന് സമ്മതിക്കുകയാണ് രവികുമാർ. ക്ഷമ ചോദിച്ചുകൊണ്ടാണ് റിലീസിങ് നീട്ടിവച്ച കാര്യം രവികുമാർ വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ റിലീസ് നവംബർ പകുതി കഴിഞ്ഞേ ഉണ്ടാകൂ, വേണമെങ്കിൽ സാങ്കേതിക കാരണം എന്നൊക്കെ പറയാമെങ്കിലും സത്യം അതല്ല, പുലിമുരുകനോടുള്ള ബഹുമാനാർത്ഥമാണെന്ന് രവികുമാർ പറയുന്നു. പുലിയെ പേടിച്ചാണെന്ന് നിങ്ങൾ കളിയാക്കുമായിരിക്കും, അങ്ങനെയെങ്കിൽ മോഹൻലാലിനെ പേടിക്കുന്നത് അത്രവലിയ കുറ്റമൊന്നുമല്ല എന്നാണ് മറുപടി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ രവികുമാർ പറയുന്നു.

എന്തായാലും എന്തൊരു മഹാവിജയമാണ് ഈ മോഹൻലാൽ ചിത്രം നേടിയിരിക്കുന്നതെന്ന് രവികുമാർ ചോദിക്കുന്നു. തിരക്കഥാകൃത്ത് ഉദയകൃഷ്ണ, സംവിധായകൻ വൈശാഖൻ, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറയുന്നു. പുലിമുരുകനെ തരംഗമാക്കിയ മഹാനടന് പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തുന്നതായും രവികുമാർ കുറിച്ചു. ഇനിയും ഈ ചിത്രം കളക്ഷൻ നേടട്ടേയെന്നും ഈ കൊടുങ്കാറ്റിനിടയിൽ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നുരണ്ടാഴ്ച നീട്ടിവെക്കുന്നതല്ലേ ഉചിതമെന്നും രവികുമാർ പറയുന്നു. റിലീസ് ചെയ്യുമ്പോൾ പുലിമുരുകന്റെ ആരാധകരും ഞങ്ങളുടെ ചിത്രം കാണാൻ വരുമെന്നും പുലിമുരുകന് വളരെ ഇഷ്ടമാകുന്ന ചിത്രമാകും ഇതെന്നും രവികുമാർ ചൂണ്ടിക്കാട്ടി.

ഒരിടത്തൊരു പുഴയുണ്ട്, ഫാദേഴ്സ് ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം കലവൂർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ഭാവനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1991ൽ പുറത്തിറങ്ങിയ ഒറ്റയാൾപ്പട്ടാളത്തിന് തിരക്കഥ ഒരുക്കിയാണ് രവികുമാർ സിനിമയിൽ തുടക്കം കുറിച്ചത്. തുടർന്ന് നമ്മൾ, ഇഷ്ടം, ഗോൾ; തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


പുലിമുരുകനും കുട്ടികളും, ആദ്യം ക്ഷമ ചോദിക്കട്ടെ.

'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന എന്റെ ചിത്രത്തിന്റെ റിലീസ് നവംബർ പകുതി കഴിഞ്ഞേ ഉണ്ടാവൂ. വേണമെങ്കിൽ സാങ്കേതിക കാരണം എന്നൊക്കെ പറയാം. സത്യം അതല്ല കേട്ടോ. പുലിമുരുകനോടുള്ള ബഹുമാനാർത്ഥമാണ്. പുലിയെ പേടിച്ചാണെന്ന് ഇപ്പോൾ നിങ്ങൾ കളിയാക്കുമായിരിക്കും.

അങ്ങനെയെങ്കിൽ മോഹൻലാലിനെ പേടിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല എന്നാണ് മറുപടി. 'മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്' എന്നൊരു പുസ്തകം തന്നെ ഞാൻ എഴുതിയിട്ടുണ്ട്. എന്തായാലും എന്തൊരു മഹാവിജയമാണ് ഈ മോഹൻലാൽ ചിത്രം നേടിയിരിക്കുന്നത്.

പ്രിയ സുഹൃത്തും തിരക്കഥാകൃത്തുമായ ഉദയ് കൃഷ്ണയ്ക്കും സംവിധായകൻ വൈശാഖിനും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനും ഉള്ളു നിറഞ്ഞ സ്നേഹം, അഭിനന്ദനങ്ങൾ പുലിമുരുകനെ തരംഗമാക്കിയ മഹാനടന് പ്രത്യേകം. തിയേറ്റർ എന്നോ വിട്ട മദ്ധ്യവയസ്സുകരെ പോലും പൊരിവെയിലത്തു ക്യൂ നിർത്തിയ നിങ്ങളുടെയെല്ലാം മാജിക് ഉണ്ടല്ലോ അതിനു മുന്നിൽ നമിക്കാതെ വയ്യ. ഇനിയും ഇനിയും ഈ ചിത്രം കളക്ഷൻ നേടട്ടെ. സന്തോഷം.

ഈ കൊടുങ്കാറ്റിനിടയിൽ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നു രണ്ടാഴ്ച മാറ്റി വെക്കുന്നതു തന്നെയല്ലേ ഉചിതം. ഉള്ളു തുറന്നു ചിരിക്കാവുന്ന ആവേശം തോന്നുന്ന കുട്ടികളുടെ ത്രില്ലറാണു എന്റെ ചിത്രമെന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ? എന്തായാലും ചിത്രം റിലീസ് ചെയ്യുമ്പോൾ പുലിമുരുകന്റെ ആരാധകരും ഞങ്ങളുടെ ചിത്രം കാണാൻ വരുമെന്നു ആശിക്കുന്നു. സത്യത്തിൽ 'പുലിമുരുക'നു വളരെ ഇഷ്ടമാകുന്ന ചിത്രമാകും ഇത്. അതിനൊരു കാരണമുണ്ട്. പിന്നാലെ പറയാം.

ഒരിക്കൽ കൂടി എന്റെ സുഹൃത്തുക്കളോടു ക്ഷമ ചോദിക്കുന്നു. ചിത്രം എത്തുമ്പോൾ തിയേറ്ററിൽ ഉണ്ടാവണമെന്നു ആവർത്തിക്കുന്നു. പിന്നെയും പുലിമുരുകനു നിറഞ്ഞ അഭിവാദ്യങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP