Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരക്കഥയിലെ ഷാഹിദ എന്റേതായിരുന്നു; ചിത്രീകരണ വേളയിൽ ഷാഹിദയെ ഭാവന കട്ടെടുത്തു; നടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ കലവൂർ രവികുമാർ

തിരക്കഥയിലെ ഷാഹിദ എന്റേതായിരുന്നു; ചിത്രീകരണ വേളയിൽ ഷാഹിദയെ ഭാവന കട്ടെടുത്തു; നടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ കലവൂർ രവികുമാർ

കുട്ടികളുണ്ട് സൂക്ഷിക്കുക സിനിമയിലെ ഭാവനയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ കലവൂർ രവികുമാർ. ഭാവന നടത്തിയ മോഷണം എന്ന തലക്കെട്ടോടെയാണ് രവികുമാർ ഇക്കാര്യം പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്.

കലവൂർ രവി കൂമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ഭാവനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാവന നടത്തിയ മോഷണം എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ അനുഭവം പങ്കു വെയ്ക്കുന്നത്. പരിമളത്തെ ഓർമ്മയില്ലേ ? നമ്മളിലെ ഭാവനയുടെ പരിമളം , അന്ന് ദേഹം മുഴുവൻ കറുപ്പടിച്ചപ്പോൾ ഭാവന കരഞ്ഞതു ഞാൻ ഓർക്കുന്നു. ആ കരച്ചിൽ ചിത്രം റിലീസായപ്പോൾ ചിരിയായി മാറി എന്ന് രവികുമാർ പറയുന്നു.

ഷാഹിദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഭാവന അഭിനയിക്കുന്നത്. തിരക്കഥയിലെ ഷാഹിദ എന്റേതായിരുന്നു. ചിത്രീകരണ വേളയിൽ ഷാഹിദയെ ഭാവന കട്ടെടുത്തു. ഷാഹിദ എന്ന കഥാപാത്രം ഭാവനയുടെ സ്വന്തമാണു സത്യം. ചിത്രം ഇറങ്ങുമ്പോൾ അതു എല്ലാവർക്കും ബോദ്ധ്യമാകും.. എന്നു പറഞ്ഞു കൊണ്ടാണ് രവികുമാറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഒരിടൊത്തൊരു പുഴയുണ്ട്, ഫാദേഴ്സ് ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം കലവൂർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. 1991ൽ പുറത്തിറങ്ങിയ ഒറ്റയാൾപ്പട്ടാളത്തിന് തിരക്കഥ ഒരുക്കിയാണ് രവികുമാർ സിനിമയിൽ തുടക്കം കുറിച്ചത്. തുടർന്ന് നമ്മൾ,ഇഷ്ടം, ഗോൾ, തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്.

കലവൂർ രവികുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

ഭാവന നടത്തിയ മോഷണം

പരിമളത്തെ ഓർമ്മയില്ലേ ? നമ്മളിലെ ഭാവനയുടെ പരിമളം.

അന്ന് ദേഹം മുഴുവൻ കറുപ്പടിച്ചപ്പോൾ ഭാവന കരഞ്ഞതു ഞാൻ ഓർക്കുന്നു. ആ കരച്ചിൽ ചിത്രം റിലീസായപ്പോൾ ചിരിയായി മാറി . അതിലെ നായികയേക്കാൾ ജനഹൃദയം തൊട്ടതു പരിമളം ആയിരുന്നല്ലോ. എന്നാൽ പരിമളത്തിന്റെ പാത്രസൃഷ്ടിയിൽ എന്നേക്കാൾ വലിയ പങ്കു ചിത്രത്തിന്റെ സംവിധായകനായ കമൽ സാറിനാണ്. അദ്ദേഹം മദ്രാസ് ജീവിതകാലത്ത് അത്തരമൊരു കുട്ടിയെ നിരീക്ഷിച്ചിരുന്നു. പരിമളത്തിനു അങ്ങനെയാണു മിഴിവുണ്ടായത്.

പക്ഷെ പരിമളം ഭാവനയിൽ പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. വലിയ പ്രതിഭയായിട്ടും ഭാവനയ്ക്കു നമ്മൾ പരിമളം റോളുകളാണു നൽകുക. ഈ ചിത്രത്തിൽ അങ്ങനെയല്ല എന്നു ഞാൻ കരുതുന്നു. ഇതിൽ ഭാവന തന്റെ നടനജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ കണ്ടെടുത്തു എന്നാണു ഞാൻ വിചാരിക്കുന്നത്.

തിരക്കഥയിലെ ഷാഹിദ എന്റേതായിരുന്നു. ചിത്രീകരണ വേളയിൽ ഷാഹിദയെ ഭാവന കട്ടെടുത്തു. 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിലെ ഷാഹിദ എന്ന കഥാപാത്രം ഭാവനയുടെ സ്വന്തമാണു സത്യം. ചിത്രം ഇറങ്ങുമ്പോൾ അതു എല്ലാവർക്കും ബോദ്ധ്യമാകും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP