Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോളിവുഡിന്റെ സ്വപ്നസുന്ദരി കജോൾ തിരിച്ചു വരുന്നു; മടങ്ങിവരവ് ഭർത്താവ് അജയ് ദേവഗൺ ചിത്രത്തിലെ അധോലോക നായികയായി

ബോളിവുഡിന്റെ സ്വപ്നസുന്ദരി  കജോൾ തിരിച്ചു വരുന്നു; മടങ്ങിവരവ് ഭർത്താവ് അജയ് ദേവഗൺ ചിത്രത്തിലെ അധോലോക നായികയായി

ലയാളിക്ക് മഞ്ജു വാര്യരോടുള്ള ഇഷ്ടമാണ് ബോളിവുഡിന് കജോളിനോട്. വിവാഹം കഴിഞ്ഞ് കജോൾ മടങ്ങിയപ്പോൾ വേദനിച്ച ബോളിവുഡിന് ഇപ്പോൾ സന്തോഷ വാർത്ത തേടിയെത്തിയിരിക്കുകയാണ്. ബോളിവുഡിന്റെ സ്വപ്നസുന്ദരി കജോൾ തിരിച്ചു വരുന്നു.

ഒരിടവേളയ്ക്ക്‌ശേഷം തിരിച്ചുവരുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഭർത്താവ് അജയ് ദേവഗൺ തന്നെയാണ്. തിരിച്ചുവരവ് സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തിലൂടെയുമാണ്. ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ഗുണ്ടാസംഘത്തിന്റെ നേതാവായാണ് കജോൾ എത്തുന്നത്. കൊല്ലപ്പെട്ട ഭർത്താവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാനെത്തുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

പരസ്യചിത്രങ്ങളുടെ നിർമാതാവായ രാം മദ്വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്‌ടോബറോടെ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുമെന്നും അജയ് ദേവ്ഗൺ അറിയിച്ചു. അജയ് പുതിയ ചിത്രത്തിൽ അഭിനയിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. നായികാ കേന്ദ്രീകൃതമായ ചിത്രത്തിനു വേണ്ടി ഒരു നായകനെ കണ്ടെത്താനുള്ള തിരക്കിലാണ് അജയ് ദേവ്ഗൺ.

എന്തായാലും പ്രിയ നായികയെ വീണ്ടും ബിഗ്‌സ്‌ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP