Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുപ്പത് വയസ് തികഞ്ഞു; ഇനി അമ്മ വേഷം അഭിനയിക്കാൻ കാജൽ അഗർവാൾ റെഡി

മുപ്പത് വയസ് തികഞ്ഞു; ഇനി അമ്മ വേഷം അഭിനയിക്കാൻ കാജൽ അഗർവാൾ റെഡി

ല നടിമാർക്കും അമ്മ വേഷങ്ങൾ അഭിനയിക്കാൻ മടിയാണ്. കാരണം മറ്റൊന്നുമല്ല അമ്മ വേഷം ചെയ്താൽ തനിക്ക് പ്രായമുള്ളതായി ആളുകൾ തെറ്റിധരിച്ചേക്കുമോയെന്നും അമ്മ വേഷങ്ങളിൽ ടൈപ് ചെയ്യുമോ എന്നൊക്കെയുള്ള പേടിയാണ് കാരണം. എന്നാൽ പ്രമുഖ നടി കാജർ അഗർവാൾ ഇങ്ങനെയൊന്നുമല്ല വെള്ളിയാഴ്ച മുപ്പത് വയസ് തികഞ്ഞ നടി ഇനി താൻ അമ്മ വേഷം ചെയ്യാൻ റെഡിയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

അമ്മ വേഷങ്ങൾ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും എല്ലാ അമ്മ വേഷങ്ങളും ചെയ്യാൻ തയ്യാറല്ലെന്നും കാജൽ പറയുന്നു. ചില നിബന്ധനകളും ഉണ്ടത്രേ. അടുത്തിടെ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലെ പോലെ ശക്തമായ തിരക്കഥകളുള്ള ചിത്രമാണെങ്കിൽ മാത്രം അത്തരം വേഷങ്ങൾ അവതരിപ്പിക്കാം എന്നാണ് കാജൽ പറയുന്നത്.

സിനിമയിൽ നായികയാക്കാൻ അവസരം ചോദിച്ച് താൻ നായകന്മാർക്ക് പാർട്ടി നടത്താറുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കാജൽ വ്യക്തമാക്കി. ഒരു പാർട്ടി കൊണ്ട് അടിമപ്പെടാൻ മാത്രം ബുദ്ധിശൂന്യരല്ല നായകന്മാരെന്ന് താരം പറഞ്ഞു. വൻ പ്രതിഫലമാണ് താൻ ഈടാക്കുന്നതെന്ന് വാർത്തയും കാജൽ തള്ളി. വിവിധ സിനിമാ മേഖലകളിൽ നിന്നും തന്റെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ താൻ ചോദിക്കാറുള്ളന്ന് കാജൽ പറഞ്ഞു.

ആരുമായും പ്രണയത്തില്ലല്ലെന്നും കാജൽ പറയുന്നു. '' ഞാനാരോടും പ്രണയത്തില്ല. ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് ഞാൻ ധൈര്യമായി തുറന്നു പറയും. എന്റെ ഭർത്താവാകുന്ന വ്യക്തി ഇന്ന സ്ഥലക്കാരനായിരിക്കണം എന്ന് നിർബന്ധമില്ല. എന്നാൽ അദ്ദേഹം സത്യസന്ധനും മറ്റുള്ളവരെ മനസിലാക്കാൻ സാധിക്കുന്ന വ്യക്തിയും എന്റെ പ്രൊഫഷണൽ ആവശ്യങ്ങളുമായി ചേർന്ന് നിൽക്കുന്നയാളുമായിരിക്കണം.'' ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാരി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് കാജൽ മാദ്ധ്യമപ്രവർത്തരുടെ ചോദ്യത്തോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP