Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ നടത്തിയിട്ടുള്ള ചുംബനങ്ങളിൽ രണ്ടെണ്ണം വ്യാജം ; ഒറിജിനായി ചെയ്തത് രൺദീപ് ഹൂഡയ്‌ക്കൊപ്പം ചെയ്തത്; ചുംബന സീനുകളെ പറ്റി കാജൽ അഗർവാളിന് പറയാനുള്ളത്

താൻ നടത്തിയിട്ടുള്ള ചുംബനങ്ങളിൽ രണ്ടെണ്ണം വ്യാജം ; ഒറിജിനായി ചെയ്തത് രൺദീപ് ഹൂഡയ്‌ക്കൊപ്പം ചെയ്തത്; ചുംബന സീനുകളെ പറ്റി കാജൽ അഗർവാളിന് പറയാനുള്ളത്

ബോളിവുഡ് താരം രൺദീപ് ഹൂഡയും തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളും ഒന്നിച്ച ദൊ ലവ്സോൺ കീ കഹാനി എന്ന ചിത്രത്തിലെ ചുംബനരംഗവും അതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളുമൊക്കെ ആരും മറന്ന് കാണില്ല. ചിത്രത്തിലെ ചുംബനരംഗം സ്‌ക്രിപ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് സംവിധായകൻ ദീപത് തിജോറിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. ഇത്തരമൊരു രംഗം അപ്രതീക്ഷിതമായി ചെയ്യാനാകില്ലെന്നും കാജൽ പറഞ്ഞുവെന്ന് വാദവുമായി സംവിധായകനും ഇതി്െല്ലാം നിഷേധിച്ച കാജലും രംഗത്തെത്തിയതായിരുന്നു വിവാദമായത്.

എന്നാൽ ഇപ്പോൾ ലിപ് ലോക്ക് രംഗങ്ങളിലെ അഭിനയത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തലു കളുമായി നടി കാജൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.ഒരു പ്രമുഖ മാഗസിന്റെ ഇന്റവ്യൂവിൽ ആണ് താൻ സിനിമയിൽ നടത്തിയ രണ്ട് സിനിമ ലിപ്പ്‌ലോക്കുകൾ വ്യാജമാണെന്ന് സമ്മതിച്ചിരിക്കുകയാണ് നടി. ഒന്ന് സൂര്യയുമായി മട്രനിൽ നടത്തിയ ലിപ്പ്‌ലോക്കാണെങ്കിൽ, മറ്റെത് തെലുങ്ക് താരം അല്ലു അർജ്ജുനുമായി ആര്യ2 വിൽ നടത്തിയ ലിപ്പ്‌ലോക്കാണ് വ്യാജമെന്ന് നടി പറയുന്നത്. ഈ ലിപ്ലോക്കുകളിൽ ഇഴുകി ചേർന്ന് അഭിനയിക്കാൻ താൻ തയാറാകാറില്ല. ലിപ്ലോക്കുകൾ വ്യാജമായി ഉണ്ടാക്കുകയാണ് ചെയ്യുന്നത് കാജൽ പറയുന്നു.

എന്നാൽ താൻ യഥാർത്ഥത്തിൽ ഒരു ലിപ്പ്‌ലോക്ക് ചെയ്തിട്ടുണ്ടെന്ന് കാജൽ വ്യക്തമാക്കുന്നു. ദോ ലഫ്സോൺ കി കഹാനി എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി രൺദീപ് ഹൂഡയും താനും ചുംബിച്ചത് ഒറിജിനലാണ് എന്നാണ് നടി പറയുന്നത്.കഥാപാത്രത്തിന്റെ മാനസിക ശാരീരിക അവസ്ഥകൾ അഭിനയിച്ച് ഫലിപ്പിക്കുന്നത് ശ്രമകരമായിരുന്നു ഇതിന് പിന്നിൽ. റാണി മുഖർജിയുടെ ബ്ലാക്കിലെ കഥാപാത്രത്തെ റോൾ മോഡലാക്കിയാണു ദോ ലഫ്സോൺ കി കഹാനി എന്ന ചിത്രത്തിലെ കഥാപാത്രത്തെയും അഭിനയിച്ചതെന്ന് കാജോൾ പറയുന്നു.

കാജൽ അഗർവാൾ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണു ദോ ലഫ്സോൺ കി കഹാനി. തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണു നായികയെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP