Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ ചിത്രത്തിലുള്ളത് അമീഷ പട്ടേലല്ല, അത് ഞാനായിരുന്നു; 'കഹോനാ പ്യാർ ഹേ'യിലെ ഭീമൻ അബദ്ധം തുറന്നുകാട്ടി കരീന കപൂർ

ആ ചിത്രത്തിലുള്ളത് അമീഷ പട്ടേലല്ല, അത് ഞാനായിരുന്നു; 'കഹോനാ പ്യാർ ഹേ'യിലെ ഭീമൻ അബദ്ധം തുറന്നുകാട്ടി കരീന കപൂർ

മുംബൈ: സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കി ഡബ്ബിംഗും എഡിറ്റിംഗും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അബദ്ധങ്ങൾ നിരവധി ഉണ്ടാകാറുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലായാലും ഇത്തരം അബദ്ധങ്ങൾ പതിവാണ്. സൂപ്പർഹിറ്റായ ഒരു ചിത്രത്തിൽ ഉണ്ടായ ഭീമൻ അബദ്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കയാണ് കരീന കപൂർ.

ബോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഋതിക് റോഷനും അമീഷ പട്ടേലും മുഖ്യവേഷങ്ങളിൽ എത്തിയ കഹോനാ പ്യാർ ഹേയിലെ തെറ്റാണ് കരീന കപൂർ ചൂണ്ടിക്കാട്ടിയത്. ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ നേടിയ ബോളിവുഡ് ചിത്രമെന്ന ലിംക റെക്കോർഡ് നേടിയ സിനിമ 2000ത്തിലാണ് തിയേറ്ററുകളിലെത്തിയത്. ഋതിക് റോഷന്റെ അച്ഛൻ രാകേഷ് റോഷന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു.

കരീനയേയും ഋതിക്കിനേയും വച്ച് ചില രംഗങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്തു. കരീന കപൂർ കഹോന പ്യാർ ഹേ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ അതിന്റെ തെളിവുകൾ കിട്ടും. ഗൂഗിളിൽ മാത്രമല്ല സിനിമയിൽ തന്നെ ഒരു രംഗത്തിൽ അമീഷയ്ക്ക് പകരം താനാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരഭിമുഖത്തിൽ കരീന കപൂർ.

'സിനിമയിൽ എന്റെ ആദ്യ ഷോട്ട് രാകേഷ് റോഷന്റെ കഹോനാ പ്യാർ ഹേയിലായിരുന്നു. ആ ഷോട്ട് ആ സിനിമയിലുമുണ്ട്. ബ്ലൂ സ്വെറ്ററും ജീൻസും ധരിച്ച് പാറക്കരകിൽ നിൽക്കുന്ന ഒരു രംഗമുണ്ട്. അതിൽ ഋതിക്കിനൊപ്പമുള്ളത് അമീഷയല്ല, ഞാനാണ്'- കരീന പറഞ്ഞു. ചിത്രത്തിലെ ആ രംഗം പരിശോധിച്ചാൽ ഇത് ശരിയാണെന്ന് മനസ്സിലാകും. തൊട്ടടുത്ത ഷോട്ടിൽ അമീഷ പട്ടേൽ ഋതിക്കിനൊപ്പം നിൽക്കുന്നതും കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP