Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്; ആൾക്കൂട്ടത്തിന്റെ തിരക്കിലായതിനാൽ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തേക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞില്ല: വെളിപ്പെടുത്തലുമായി കാതൽ സന്ധ്യ

ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്; ആൾക്കൂട്ടത്തിന്റെ തിരക്കിലായതിനാൽ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തേക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞില്ല: വെളിപ്പെടുത്തലുമായി കാതൽ സന്ധ്യ

കൊച്ചി: കൊച്ചിയിൽ മലയാള സിനിമയിലെ പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിനെ തുടർന്ന് പലരും വെളിപ്പെടുത്തലുകളുമായി പരലും രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമങ്ങളെ കുറിച്ചായിരുന്നു പലരും പറഞ്ഞത്. ഇപ്പോൾ അത്തരമൊരു വെളിപ്പെടുത്തൽ നടത്തി രംഗത്തുവന്നത് കാതൽ സന്ധ്യയാണ്.

ചെന്നൈയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിൽ ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവൾ ധൈര്യശാലിയാണ്. അവളെക്കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് അഭിമാനം ഉണ്ട് എന്നു പറഞ്ഞു കൊണ്ടാണു കാതൽ സന്ധ്യ സംസാരിച്ചു തുടങ്ങിയത്.

ഇത്തരത്തിൽ ലൈംഗിക പീഡനത്തിനു ഞാനും ഇരയായിട്ടുണ്ട്. എന്നാൽ ആൾക്കൂട്ടത്തിന്റെ തിരക്കിലായതിനാൽ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തേക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞിട്ടില്ല എന്നും ഇവർ പറയുന്നു. കാതൽ എന്ന തമിഴ് ചിത്രത്തിലായിരുന്നു സന്ധ്യ ആദ്യം അഭിനയിച്ചത്. പിന്നിട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ആലിസ് ഇൻ വണ്ടർലാന്റിലൂടെയാണു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. തുടർന്നു പ്രജാപതി, സൈക്കിൾ, ട്രാഫിക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP