Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജന്മദിനാഘോഷത്തിൽ വയസു പറയാതെ മമ്മൂട്ടി; മെഗാതാരം തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി; ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതിൽ സന്തോഷമെന്നു താരത്തിന്റെ മറുപടി: ശാന്തിഗിരി നവതി പുരസ്‌കാര ദാനച്ചടങ്ങിൽ നർമമുഹൂർത്തങ്ങൾ പങ്കുവച്ചു താരവും മന്ത്രിയും

ജന്മദിനാഘോഷത്തിൽ വയസു പറയാതെ മമ്മൂട്ടി; മെഗാതാരം തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി; ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതിൽ സന്തോഷമെന്നു താരത്തിന്റെ മറുപടി: ശാന്തിഗിരി നവതി പുരസ്‌കാര ദാനച്ചടങ്ങിൽ നർമമുഹൂർത്തങ്ങൾ പങ്കുവച്ചു താരവും മന്ത്രിയും

തിരുവനന്തപുരം: മമ്മൂട്ടി തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പോത്തൻകോട് ശാന്തിഗിരി നവതി പുരസ്‌കാരദാനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം.

ജന്മദിനാഘോഷത്തിൽ മമ്മൂട്ടി വയസ്സ് പറയാതിരുന്നപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. താൻ വയസ് പറഞ്ഞാൽ ആരും വിശ്വസിക്കാത്തതുകൊണ്ടാണ് വയസ് വെളിപ്പെടുത്താതെന്നും മമ്മൂട്ടി പറഞ്ഞു.

അതിനിടെയാണ് മമ്മൂട്ടി തന്റെ ചേട്ടൻ ആണെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹാസ്യരൂപേണെ മമ്മൂട്ടി മറുപടിയും നൽകി.

തന്നെ മാത്രമല്ല തന്റെ മകനേയും കടന്നപ്പള്ളി രാമചന്ദ്രൻ ജ്യേഷ്ഠനായാണ് കരുതുന്നതെന്ന താരത്തിന്റെ മറുപടി ചടങ്ങിനെത്തിയവരെ ഏറെ ചിരിപ്പിക്കുകയും ചെയ്തു.

മമ്മൂട്ടിയുടെ ജന്മദിനം പുരസ്‌കാര വേദിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. സെപ്റ്റംബർ 7നാണ് മലയാളികളുടെ പ്രിയതാരത്തിന്റെ ജന്മദിനമെങ്കിലും പുരസ്‌കാര ദാനത്തോട് അനുബന്ധിച്ച് വേദിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. ചിങ്ങ മാസത്തിലെ വിശാഖമാണ് മമ്മൂട്ടിയുടെ ജന്മനക്ഷത്രം.

ചടങ്ങിൽ ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ ദേശബന്ധു കരു ജയസൂര്യ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി നേതാവ് കെഎൻ രാധാകൃഷ്ണൻ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP