Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

അമേരിക്കയിലെത്തി കെ ജെ യേശുദാസിനെ കണ്ട് കെ.എസ് ചിത്ര; വൈറലായി ചിത്രങ്ങൾ; ഗായിക എത്തിയത് ഒന്നരമാസം നീണ്ട സംഗീത പരിപാടിക്കായി

അമേരിക്കയിലെത്തി കെ ജെ യേശുദാസിനെ കണ്ട് കെ.എസ് ചിത്ര; വൈറലായി ചിത്രങ്ങൾ; ഗായിക എത്തിയത് ഒന്നരമാസം നീണ്ട സംഗീത പരിപാടിക്കായി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഗായകൻ കെ.ജെ. യേശുദാസിനെ സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. യേശുദാസിന്റെ അമേരിക്കയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്ര അമേരിക്കയിലെത്തിയത്. ഒന്നരമാസത്തോളം നീണ്ട സംഗീതപരിപാടിയാണിത്.

ഗായകൻ കെ.കെ.നിഷാദ് ആണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. 'അളവില്ലാത്ത വിധം അനുഗ്രഹീതനാണു താനെന്നും ഈ നിമിഷത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകൾ പോരാ എന്നും നിഷാദ് കുറിച്ചു. കുറച്ചുനാളുകളായി യേശുദാസ് അമേരിക്കയിലാണ് താമസിക്കുന്നത്. യേശുദാസും ചിത്രയും നിഷാദും ഒരുമിച്ചുള്ള ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP