Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ജു വാര്യരെപ്പോലെ ജ്യോതികയും മടങ്ങിവരുന്നു; തിരിച്ചെത്തുന്നത് 'ഹൗ ഓൾഡ് ആർ യു'വിന്റെ തമിഴ് പതിപ്പിലൂടെ

മഞ്ജു വാര്യരെപ്പോലെ ജ്യോതികയും മടങ്ങിവരുന്നു; തിരിച്ചെത്തുന്നത് 'ഹൗ ഓൾഡ് ആർ യു'വിന്റെ തമിഴ് പതിപ്പിലൂടെ

വിവാഹശേഷം സിനിമാലോകത്തോട് വിട പറഞ്ഞ നടിമാരാണ് മഞ്ജു വാര്യരും ജ്യോതികയും. ഇരുവരും നിറഞ്ഞുനിന്ന കാലത്ത് യഥാക്രമം മലയാളം-തമിഴ് സിനിമകളിലെ സൂപ്പർ താരങ്ങളുമായിരുന്നു. സാമ്യം ഇവിടെ തീരുന്നില്ല. മലയാള സിനിമയിലെ സൂപ്പർ താരം ദിലീപിനെ മഞ്ജു വിവാഹം കഴിച്ചപ്പോൾ തമിഴ് സൂപ്പർ സ്റ്റാർ സൂര്യയെ ജ്യോതികയും ജീവിതപങ്കാളിയാക്കി.

ഇപ്പോഴിതാ മഞ്ജു വാര്യർ ചലച്ചിത്ര ലോകത്തു മടങ്ങിയെത്തിയതുപോലെ ജ്യോതികയും വരികയാണ്. സിനിമാലോകത്ത് നഷ്ടമായ ചുവട് വീണ്ടുമുറപ്പിക്കാൻ. റോഷൻ ആൻഡ്രൂസ് സംവിധാനംചെയ്ത 'ഹൗ ഓൾഡ് ആർ യു' മഞ്ജു വാര്യർക്ക് വിജയകരമായ മടങ്ങിവരവാണ് സമ്മാനിച്ചത്.

അതുപോലെ തമിഴിൽ ജ്യോതികയ്ക്കും മടങ്ങിവരവിന് കളം ഒരുക്കുന്നത് റോഷൻ തന്നെയാണ്. 'ഹൗ ഓൾഡ് ആർ യു'വിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതിക വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത്. ജ്യോതികയുടെ ഭർത്താവ് സൂര്യയാണ് ഈ ചിത്രത്തിന്റെ നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP