Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയദിനത്തിൽ മിന്നുകെട്ടി ഓംശാന്തി ഓശാനയുടെ ഡയറക്ടർ; ജൂഡ് ആന്റണി ജോസഫ് ജീവത സഖിയാക്കിയത് ഡയാനയെ

പ്രണയദിനത്തിൽ മിന്നുകെട്ടി ഓംശാന്തി ഓശാനയുടെ ഡയറക്ടർ; ജൂഡ് ആന്റണി ജോസഫ് ജീവത സഖിയാക്കിയത് ഡയാനയെ

പ്രണയദിനത്തിൽ പ്രണയിനിയെ ജൂഡ് ആന്റണി ജോസഫ് പ്രിയ സഖിയാക്കി. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന നിരയിലെത്തിയ ജൂഡ് ആന്റണി ജോസഫ് വിവാഹിതനായി. കോട്ടയംകാരി ഡയാനാ ആൻ ജെയിംസാണ് വധു.

പോയവർഷത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ഓം ശാന്തി ഓശാന. മലയാളി നെഞ്ചിലേറ്റിയ മനോഹര പ്രണയകഥയായിരുന്നു അത്. പ്രണയദിനത്തെ വിവാഹദിനാക്കിയും ജൂഡ് മനപ്പൂർവ്വമാണ്. പ്രണയിച്ച് വിവാഹം കഴിക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് ജൂഡ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെ തന്നെ സംഭവിച്ചു.

സിനിമാ രംഗത്തുള്ള ജൂഡിന്റെ സുഹൃത്തുക്കളെല്ലാം വിവാഹത്തിൽ പങ്കെടുത്തു. യുവ തലമുറയിലെ നിരവധി സിനിമാപ്രവർത്തകർ ആശംസയുമായെത്തി. ഇൻഫോസിസിൽ സോഫ്റ്റ് വെയർ എൻജിനിയറായി ജോലി നോക്കുന്നതിനിടയിലാണ് ജൂഡ് ആന്റണി ഓം ശാന്തി ഓശാന എന്ന ചിത്രവുമായി മലയാള സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനാകുകയും ചെയ്തു ഈ 31 കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP