Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാളയാർ പരമശിവവുമായി ജോഷിയുടെ മടങ്ങിവരവ്; ദിലീപിന്റെ നായികയായി എത്തുക കാവ്യതന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

വാളയാർ പരമശിവവുമായി ജോഷിയുടെ മടങ്ങിവരവ്; ദിലീപിന്റെ നായികയായി എത്തുക കാവ്യതന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മറുനാടൻ ഡെസ്‌ക്‌

ദിലീപ്-ജോഷി കൂട്ടുകെട്ടിൽ മലയാളത്തിലെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയ റെൺവെയുടെ രണ്ടാം ഭാഗം എത്തുന്നു. വാളയാർ പരമശിവത്തിന്റെ പ്രോജക്ടുമായി ഒരു ഇടവേളയ്ക്ക് ശേഷമാണ് ജോഷിയെത്തുന്നത്. തുടർച്ചയായി ഉണ്ടായ പരാജയങ്ങളാണ് സിനിമയിൽ നിന്ന് അൽപ്പം മാറിനിൽക്കാൻ സംവിധായകൻ ജോഷിയെ പ്രേരിപ്പിച്ചത്. എപ്പോഴൊക്കെ പരാജയങ്ങൾ നേരിട്ടിട്ടുണ്ടോ തിരിച്ചുവരവ് ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ചാകും. അത്തരത്തിൽ മലയാളത്തിലെ ഹിറ്റായിരുന്നു ന്യുഡൽഹി.

എപ്പോഴൊക്കെ പരാജയങ്ങൾ മൂലം മാറിനിന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിശക്തമായ സിനിമകളുമായി മടങ്ങിവരവ് നടത്തിയിട്ടുമുണ്ട് ജോഷി. നാല് തുടർപരാജയങ്ങൾക്ക് പിന്നാലെ 'ന്യൂഡൽഹി' എന്ന ബ്രഹ്മാണ്ഡഹിറ്റുമായാണ് അദ്ദേഹം മടങ്ങിവന്നത്. റൺവേ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന രീതിയിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്.

ഉദയകൃഷ്ണയായിരിക്കും വാളയാർ പരമശിവത്തിന് തിരക്കഥ എഴുതുന്നത്. ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായെത്തും. ദിലീപിന്റെ നായികയായി കാവ്യാ മാധവൻ തന്നെ അഭിനയിക്കും എന്നതാണ് വാളയാർ പരമശിവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പ്രൊജക്ടിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇതിന് ശേഷം ഉദയ്കൃഷ്ണയുടെ തന്നെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രവും ജോഷി പ്ലാൻ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP