Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിതത്തിൽ പ്രതിസന്ധി ഘട്ടം വന്നാൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷിച്ചവർ പോലും നമ്മെ കൈവിടും; പ്രതിസന്ധിയിൽ കൂട്ടുകാർ പോലും അടുപ്പം കാണിച്ചില്ല; വേദനനിറഞ്ഞ അനുഭവം പങ്കു വച്ച് ജോമോൾ

ജീവിതത്തിൽ പ്രതിസന്ധി ഘട്ടം വന്നാൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷിച്ചവർ പോലും നമ്മെ കൈവിടും; പ്രതിസന്ധിയിൽ കൂട്ടുകാർ പോലും അടുപ്പം കാണിച്ചില്ല; വേദനനിറഞ്ഞ അനുഭവം പങ്കു വച്ച് ജോമോൾ

മ്മുട്ടി നായകനായ എത്തിയ എംടി -ഹരിഹരന്റെ ടീമിന്റെ വടക്കൻ വീരഗാഥയിൽ ബാലതാരമായി സിനിമയിലേക്കെത്തിയ ജോമോൾ എന്ന് സ്വന്തം ജാനകി കുട്ടിയിലെ ജാനകിയായും നിറത്തിലെ വർഷയായും പ്രേക്ഷകമനസിൽ ഇടം നേടിയ നടിയാണ്. വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന് നിന്ന ജോമോൾ ഇപ്പോൾ വികെ പ്രകാശ് ചിത്രത്തിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ്. പത്ത് വർഷത്തിന് ശേഷമാണ് ജോമോൾ സിനിമയിലേക്ക് രണ്ടാം വരവിനൊരുങ്ങുന്നത്. ഇതിന്റെ വിശേഷങ്ങൾ പങ്ക് വച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ ജോമോൾ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും മനസ് തുറവന്നു.

ജീവിതം അങ്ങനെയാണ് ചില സമയത്ത് എല്ലാവരും ചുറ്റുമുണ്ടാകും. ഒരു പ്രതിസന്ധി ഘട്ടം വന്നാൽ നമ്മൾ കൂടെയുണ്ടാകുമെന്ന പ്രതീക്ഷിച്ചവർ പോലും നമ്മെ കൈവിടും- അത് തന്നെയാണ് തന്റെ ജീവിതത്തിലും സംഭവിച്ചതെന്നാണ് നടി ജോമോൾ പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്നു പോയപ്പോൾ കൂട്ടുകാർ പോലും തന്നോട് അടുപ്പം കാണിച്ചില്ലെന്ന് ജോമോൾ പറയുന്നു.

അതാണു തന്നെ ഏറെ വേദനിപ്പിച്ചത്. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ അവരൊക്കെ തിരിച്ചു വന്നു. വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്തു പറയാനാണ് എന്നു ജോമോൾ ചോദിക്കുന്നു.നമുടെ നല്ല സമയത്ത് സഹായം വാങ്ങിയവർ പോലും നമുക്ക് ആവശ്യം വന്നപ്പോൾ തിരക്കു ഭാവിച്ചു. അപ്പോൾ അതിലേറെ തിരക്കു തനിക്കുണ്ട് എന്ന് താനും ഭാവിച്ചു. പുറമേ സ്നേഹവും പരിചയവും നടിക്കുന്നതല്ലല്ലോ യഥാർത്ഥ സൗഹൃദം എന്നും ജോമോൾ പറയുന്നു.

സിനിമയിൽ വീണ്ടും എത്തി ഒരോ സീൻ എടുക്കുമ്പോഴും പേടിയായിരുന്നെന്ന് ജോമോൾ പറയുന്നു. എന്നാൽ വി.കെ.പി സഹായിച്ചു. പരീക്ഷ എഴുതി ഉത്തര കടലാസ് കിട്ടും മുമ്പുള്ള ടെൻഷനിലാണ് ഓരോ ഷോട്ട് കഴിഞ്ഞും വി.കെ.പിയെ നോക്കുന്നത്. ഷോട്ട് കഴിഞ്ഞു നന്നായി എന്നുള്ള വി.കെ.പിയുടെ പ്രോത്സാഹനം ഒരു സമാധാനമാണ് എന്നും ജോമോൾ പറയുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയർഫുൾ എന്ന സിനിമയിലൂടെയാണ് നടി രണ്ടാം വരവിന് ഒരുങ്ങുന്നത്. 2007 ൽ പുറത്തിറങ്ങിയ രാക്കിളിപാട്ടിലായിരുന്നു ജോമോൽ ഒടുവിലായി അഭിനയിച്ചത്.അഭിനയത്തിൽ മാത്രമല്ല ബിസിനസിലും സജീവമാണ് ജോമോൾ. മെക്ക് ഇറ്റ് സെപ്ഷ്യൽ എന്ന ഓൺലൈൻ പോർട്ടൽ നടത്തുകയാണ് ജോമോൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP