Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോളിവുഡ് നടൻ ജെഡി ചക്രവർത്തി വിവാഹിതനായി; വധു നടി അനുകൃതി; ഇരുവരും വിവാഹിതരായത് ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ

ബോളിവുഡ് നടൻ ജെഡി ചക്രവർത്തി വിവാഹിതനായി; വധു നടി അനുകൃതി; ഇരുവരും വിവാഹിതരായത് ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ

ടനും സംവിധായകനുമായ ജെഡി ചക്രവർത്തി വിവാഹിതനായി. നടിയായ അനു കൃതി ശർമ്മയാണ് വധു.ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഹൈദരാബാദിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഹിന്ദി, തെലുങ്ക, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ചക്രവർത്തി എന്നോടിഷ്ടം കൂടാമോ, ഭാസ്‌കർ ദ റാസ്‌കൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മുഖം കാണിച്ചിട്ടുണ്ട്. ദർവാസ ബന്ധ് രാഖോ ആണ് ജെഡി ചക്രവർത്തി സംവിധാനം ചെയ്ത ചിത്രം. ജെഡിയുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന ശ്രീദേവിയിലെ നായികയാണ് അനു കൃതി ശർമ്മ.

രാം ഗോപാൽ വർമ്മയുടെ സത്യ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധ നേടിയ ജെഡി ചക്രവർത്തി തെന്നിന്ത്യയിൽ തിരക്കുള്ള താരമാണ്. സർവ്വം, അരിമാനമ്പി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജെഡി ചക്രവർത്തി മലയാളത്തിൽ മമ്മൂട്ടി ചിത്രമായ ഭാസ്‌കർ ദി റാസ്‌കലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളത്തിലെത്തിയത്.

രാംഗോപാൽ വർമ്മയുടെ സാവിത്രി എന്ന ചിത്രത്തിലൂടെ വിവാദ നായികയായി മാറിയ നടിയാണ് അനുകൃതി. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയ പോസ്റ്റർ ഏറെ വിവാദമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP