Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ജയറാം ഇനി മമ്മൂട്ടിയാവും; മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ അണിനിരക്കാൻ അമ്പതോളം താരങ്ങൾ

ജയറാം ഇനി മമ്മൂട്ടിയാവും; മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ അണിനിരക്കാൻ അമ്പതോളം താരങ്ങൾ

കുടുംബ സദസുകളുടെ നായകൻ ജയറാം മമ്മൂട്ടിയാവുന്നു. പെട്ടെന്ന് ഇത് കേൾക്കുമ്പോൾ അല്പമൊരു സംശയം തോന്നാം. എന്നാൽ സംഭവം പുതിയ ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് മമ്മൂട്ടി. നവാഗതനായ ബെന്നി കെ.ജോസഫ് സംവിധാനം ചെയ്യുന്ന മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ജയറാം മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വലിയ മുസ്‌ളീം കുടുംബത്തിലെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യുവനടൻ ആസിഫലി, മധു, സായികുമാർ, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തും. ഇതോടൊപ്പം മലയാളത്തിലെ അൻപതോളം വരുന്ന താരങ്ങളും ഈ സിനിമയുടെ ഭാഗമാകും.


ഒറ്റപ്പാലമാണ് പ്രധാന ലൊക്കേഷൻ. ചിത്രമൊരു കളർഫുൾ എന്റർടൈന്മെന്റായിരിക്കുമെന്ന് ജയറാം പറയുന്നു.ഉദയകൃഷ്ണ സിബി കെ.തോമസ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ശൃങ്കാരവേലൻ, കമ്മത്ത് കമ്മത്ത് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് സിബി കെ തോമസും ഉദയകൃഷ്ണയും തിരക്കഥയെഴുതിയത്.


സിബി മലയിൽ സംവിധാനം ചെയ്യുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയാമണിയാണ് നായിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP