Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മട്ടന്നൂരിന് മുമ്പിൽ തൊഴു കൈയുമായി ജയറാം; ആബേലച്ചനെയും പത്മരാജനെയും സ്മരിച്ച് നടൻ

മട്ടന്നൂരിന് മുമ്പിൽ തൊഴു കൈയുമായി ജയറാം; ആബേലച്ചനെയും പത്മരാജനെയും സ്മരിച്ച് നടൻ

ന്റെ പ്രിയപ്പെട്ട ഗുരുനാഥനെ ആദരിക്കാനും അനുമോദിക്കാനും തിരക്കുകൾക്കിടിയിൽ നിന്നും പ്രിയ ശിഷ്യൻ ഓടിയെത്തി. മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ 60 പിറന്നാൾ ദിനത്തിൽ എറണാകുളം പ്രസ് ക്ലബ് ഒരുക്കിയ മീറ്റ് ദ പ്രസിലാണ് ഗുരുവും ശിഷ്യനും ഒന്നിച്ചത്.

ഷഷ്ടിപൂർത്തിയാണെങ്കിലും മട്ടന്നൂരാശാന് ഇപ്പോൾ പതിനെട്ടിന്റെ ചെറുപ്പമാണെന്ന് ജയറാം പറഞ്ഞപ്പോൾ ശിഷ്യരിലെ നമ്പർവൺ ആണ് ജയറാമെന്ന് മട്ടന്നൂരും അറിയിച്ചു.

ആഗ്രഹിച്ച കലകളെല്ലാം വലിയ ഗുരുക്കന്മാരിൽനിന്നു പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നു ജയറാം പറഞ്ഞു. കലാഭവൻ സ്ഥാപകൻ ആബേലച്ചനെപ്പോലൊരു ഗുരു ഇല്ലായിരുന്നെങ്കിൽ സിനിമയിൽ എത്തുമായിരുന്നില്ല. സിനിമയിൽ പത്മരാജൻ ഗുരുവായെന്നും ജയറാം ഓർമ്മിച്ചു. 10 വർഷംമുമ്പ് പാലക്കാട് വെള്ളിനേഴിക്കടുത്ത് ഷൂട്ടിങ്ങിനു പോയപ്പോഴാണ് മേളം പഠിക്കാനുള്ള ആഗ്രഹവുമായി മട്ടന്നൂരിനെ സമീപിച്ചതന്നെും അദ്ദേഹം പറഞ്ഞു.

വൈഭവമുള്ള ഒരുപാട് ചെണ്ടകലാകാരന്മാർ ഉണ്ട്. എന്നാൽ, ശിഷ്യനു മനസ്സിലാകുംവിധം ലളിതമായി പാഠങ്ങൾ പകർന്നുനൽകാൻ മട്ടന്നൂരിനെപ്പോലെ കഴിയുന്നവർ വേറെയുണ്ടാകില്ലെന്നും ജയറാം പറഞ്ഞു. പ്രധാന തൊഴിലല്ലെങ്കിലും ചെണ്ടയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ് ജയറാമിൽകണ്ട പ്രധാന ഗുണമെന്ന് മട്ടന്നൂർ പറഞ്ഞു. മേളത്തിൽ നടുവിൽനിന്നാലും അറ്റത്തുനിന്നാലും മനസ്സുകളുടെ പൊരുത്തമാണ് വലുത്.

ജയറാമും താനും മേളത്തിൽ എവിടെനിന്നാലും പരസ്പരം എല്ലാം അറിയാം. തിരക്കുകൾക്കിടയിലും ചെണ്ടയിലെ സാധകം മുടക്കാത്ത ജയറാം നല്ല ശിഷ്യനാണ്. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ അടുത്തിടെ ചെണ്ടപരിശീലനത്തിനു ദിവസങ്ങൾ ചെലവഴിച്ചതിന്റെ ഓർമകളും മട്ടന്നൂർ പങ്കുവച്ചു. ചെണ്ട പഠിക്കാൻ മുമ്പത്തേക്കാൾ കൂടുതൽപേർ വരുന്നുണ്ട്. മാരാർ സമുദായക്കാർമാത്രമാണ് മുമ്പ് വാദ്യം പഠിച്ചിരുന്നത്. ഇന്ന് മറ്റു വിഭാഗങ്ങളിലുള്ളവരും ചെണ്ട പഠിക്കുന്നുണ്ട്. ചെണ്ട പഠിച്ചാൽ അടുത്ത പരിപാടി അമേരിക്കയിലാണ് എന്നു ധരിച്ചാണെങ്കിലും അതു പഠിക്കുന്നവർ നിരവധിയാണ്. ചെണ്ടയുടെ പ്രോത്സാഹനത്തിനു സർക്കാരിന്റെ പദ്ധതികൾക്കു കാത്തുനിൽക്കേണ്ടതില്ല. സത്യസന്ധതയുള്ള ഗുരുക്കന്മാരും ശിഷ്യരും ഉണ്ടെങ്കിൽ ചെണ്ട എന്നും നിലനിൽക്കുമെന്നും മട്ടന്നൂർ പറഞ്ഞു.

ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മട്ടന്നൂരിനെ ജയറാം പൊന്നാടയണിയിച്ചു. പ്രസ്‌ക്ലബ്ബിന്റെ ഉപഹാരവും പൊന്നാടയും ജയറാം മട്ടന്നൂരിന് സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP