Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൽമാനുമായുള്ള വഴക്കിനിടയിൽ ഐശ്വര്യയെക്കുറിച്ച് ഷാരൂഖ് മോശം പറഞ്ഞു; എന്നാൽ ഇതെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല; അവസരം കിട്ടിയാൽ ഷാരൂഖിനോട് ഞാൻ സംസാരിക്കും; വീട്ടിൽ വച്ചാണെങ്കിൽ തല്ലുകയും ചെയ്യും; ഷാരൂഖൂമായുള്ള ബന്ധത്തെക്കുറിച്ചും മരുമകളും ഷാരൂഖും തമ്മിലുള്ള വിവാദത്തെക്കുറിച്ചും ജയയുടെ മറുപടി വൈറലാകുമ്പോൾ

ഷാരൂഖൂമായുള്ള ബന്ധത്തെക്കുറിച്ചും മരുമകളും ഷാരൂഖും തമ്മിലുള്ള വിവാദത്തെക്കുറിച്ചും ജയ 2008 ൽ ജയ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.2008 ൽ കത്രീന കൈഫിന്റെ പിറന്നാൾ ആഘോഷത്തിൽ ഷാരൂഖും സൽമാനും തമ്മിൽ കൊമ്പുകോർക്കുകയും വഴക്കിനിടയിൽ ഐശ്വര്യയെക്കുറിച്ച് ഷാരൂഖ് മോശമായി പറഞ്ഞുവെന്നുതും വിവാദമായിരുന്നു. ഇതിനെക്കുറിച്ച് ജയാ ബ്ച്ചൻ നടത്തിയ പരാമർശമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

'ഷാരൂഖ് എന്റെ ദൗർബല്യമാണ്. എന്നാൽ ഇതെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസരം കിട്ടിയാൽ ഷാരൂഖിനോട് ഞാൻ സംസാരിക്കും. എന്റെ വീട്ടിൽ വച്ചാണെങ്കിൽ തല്ലുകയും ചെയ്യും. കാരണം ഞാനും ഷാരൂഖും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ്' ജയ പറഞ്ഞു.

ഷാരൂഖ് ഖാൻ നായകനായെത്തിയ ചൽതേ ചൽതേ എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ഐശ്വര്യയെ ആയിരുന്നു. എന്നാൽ സെറ്റിൽ വന്ന് സൽമാൻ ഖാൻ പ്രശ്നമുണ്ടാക്കിയതോടെ ഐശ്വര്യയെ മാറ്റി റാണി മുഖർജിയെ നായികയാക്കി. അത് വലിയ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP