Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയുടെ പിറന്നാൾ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് ജാൻവി കപൂർ; ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു.... ഞങ്ങളെ നയിക്കുന്നത് തുടരൂവെന്ന കുറിപ്പോടെ ആശംസയുമായി ബോണി കപൂർ; ശ്രീദേവി വിടപറഞ്ഞ് ഒരു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിൽ ആരാധകരും

അമ്മയുടെ പിറന്നാൾ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് ജാൻവി കപൂർ; ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു.... ഞങ്ങളെ നയിക്കുന്നത് തുടരൂവെന്ന കുറിപ്പോടെ ആശംസയുമായി ബോണി കപൂർ; ശ്രീദേവി വിടപറഞ്ഞ് ഒരു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിൽ ആരാധകരും

സ്വന്തം ലേഖകൻ

ടി ശ്രീദേവിയുടെ 56-ാം ജന്മവാർഷികമായിരുന്നു ഇന്നലെ.ശ്രീദേവി വിടപറഞ്ഞ് ഒരു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിൽ ആരാധകരും കുടുംബാംഗങ്ങളും താരത്തിന് പിറന്നാൾ ആശംസ നേർന്നു.ജന്മവാർഷികത്തോടനുബന്ധിച്ച് ശ്രീദേവിയെ അനുസ്മരിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജാൻവി അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം 'ഹാപ്പി ബെർത്ത് ഡേ അമ്മ, ഐ ലവ് യൂ' എന്നാണ് ജാൻവി കുറിച്ചിരിക്കുന്നത്.മാത്രമല്ല അമ്മയുടെ പിറന്നാൾ ദിനത്തിൽ തിരുപ്പതി ക്ഷേത്രദർശനം നടത്തുന്ന ജാൻവിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ട്വീറ്റിലൂടെയാണ് തന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പ്രിയതമയെ മിസ് ചെയ്യുന്നുവെന്നാണ് ബോണി കപൂർ കുറിച്ചത്.അനിൽ കപൂറിന്റെ ഭാര്യയായ സുനിത കപൂറും ആശംസകൾ നേർന്ന് പോസ്റ്റിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയെന്നാണ് നടി ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്നത്. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.അഭിനയം കൊണ്ട് ആരാധകരെ വിസ്മയിച്ച താരത്തിന്റെ അന്ത്യം വേദനാജനകമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഹോട്ടലിലെ ബാത്ത്ടബ്ബിൽ താരം മുങ്ങി മരിച്ചത്.

1963 ഓഗസ്റ്റ് 13ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു. അജിത്ത് നായകനായ നേർക്കൊണ്ട പാർവ്വൈ എന്ന ചിത്രമാണ് ബോണി ഒടുവിലായി നിർമ്മിച്ചത്. ഇത് തന്റെ ഭാര്യക്ക് വേണ്ടിയാണെന്ന് ബോണി കപൂർ പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP