Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയുടെ ക്ഷണം വെറുതെയായില്ല; ഉട്ടോപ്യയിലെ രാജാവിനെ കാണാൻ ചിരിയുടെ തമ്പുരാൻ എത്തി; ജഗതിയുടെ വരവ് ആഘോഷമാക്കി സിനിമാ പ്രവർത്തകരും; അഭിനയരംഗത്തേക്ക് ജഗതി ഉടൻ മടങ്ങിയെത്തുമെന്ന് മമ്മൂട്ടി

മമ്മൂട്ടിയുടെ ക്ഷണം വെറുതെയായില്ല; ഉട്ടോപ്യയിലെ രാജാവിനെ കാണാൻ ചിരിയുടെ തമ്പുരാൻ എത്തി; ജഗതിയുടെ വരവ് ആഘോഷമാക്കി സിനിമാ പ്രവർത്തകരും; അഭിനയരംഗത്തേക്ക് ജഗതി ഉടൻ മടങ്ങിയെത്തുമെന്ന് മമ്മൂട്ടി

തിരുവനന്തപുരം: അപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാർ കമൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'ഉട്ടോപ്യയിലെ രാജാവ്' എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിൽ എത്തി. കഥാപാത്രമാകാനല്ല കാഴ്ചക്കാരനായാണെന്ന് മാത്രം.

മമ്മൂട്ടിയുടെ പ്രത്യേക നിർബന്ധത്തെ തുടർന്നാണ് അദ്ദേഹത്തെ ലൊക്കേഷൻ സൈറ്റായ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എത്തിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ലൊക്കേഷനിൽ എത്തിയത് കൂടുതൽ ഉണർവ് നല്കാൻ സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നടന്ന ഷൂട്ടിങ് ലൊക്കേഷനിൽ ഒരു മണിക്കൂർ ചെലവഴിച്ചാണ് ജഗതി മടങ്ങിയത്.

മമ്മൂട്ടി നായകനായ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് രാവിലെ 11 മണിയോടെയാണ് ജഗതി ശ്രീകുമാറെത്തിയത്. മകൻ രാജ് കുമാറും കൂടെയുണ്ടായിരുന്നു. അപകടത്തിന് ശേഷം രണ്ടാം തവണയാണ് ജഗതി ഷൂട്ടിങ് കാണാനെത്തുന്നത്. മോഹൻലാൽ നായകനായ ഗീതാജ്ഞലിയുടെ സെറ്റിലായിരുന്നു ആദ്യം പോയത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതിയെ സിനിമാ ലൊക്കേഷനുകളിൽ കൊണ്ടുപോകുന്നതെന്ന് മകൻ രാജ്കുമാർ പറഞ്ഞു.

ജഗതിയെത്തിയതോടെ സെറ്റിൽ ആവേശം വാനോളമുയർന്നു. ഷൂട്ടിങ്ങ് കാണാൻ നിറപുഞ്ചിരിയോടെ സംവിധായകനടുത്തുള്ള കസേരയിൽ ജഗതി ഇരുന്നു. സഹപ്രവർത്തകർ പ്രിയനടന്റെ അരികിലത്തെി കുശലം പറഞ്ഞു. അരികിലത്തെിയവർക്ക് കൈകൊടുത്തും പുഞ്ചിരി വിതറിയ അദ്ദേഹം സെറ്റിൽ ആവേശമുണർത്തി. ജഗതി ഉടൻ വെള്ളിത്തിരയിൽ എത്തുമെന്ന് മമ്മൂട്ടി പറഞ്ഞു. മൂന്നുവർഷത്തെ ഇടവേളക്കു ശേഷം ജഗതി ആദ്യമായി തന്റെ സിനിമയുടെ സെറ്റിലത്തെിയതിന്റെ സന്തോഷം കമലും പങ്കിട്ടു. ഉടൻ അഭിനയരംഗത്തേക്ക് ജഗതി മടങ്ങിയെത്തുമെന്ന് മമ്മൂട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം ജഗതിയെ മമ്മൂട്ടി വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതിന് ശേഷം ജഗതി അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഫെയ്‌സ് ബുക്കിൽ ഫോട്ടോ സഹിതം കുറിക്കുകയും ചെയ്തു. അസുഖം ഭേദമാകുന്നതിന്റേയും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതിന്റേയും സൂചനയാണ് ലൊക്കേഷനിലെ ജഗതിയുടെ ഇടപെടലിൽ നിന്ന് കിട്ടുന്നത്. ഏതാനും ദിവസം മുമ്പ് പൂഞ്ഞാറിൽ പിസി ജോർജ് സംഘടിപ്പിച്ച ചടങ്ങിലും ജഗതി പങ്കെടുത്തിരുന്നു.

ഈ ചടങ്ങിനിടെ വേദിയിലേക്ക് ഓടിക്കയറിയെ രണ്ടാം ഭാര്യയിലെ മകൾ ശ്രീലക്ഷ്മിയെ ജഗതി തിരിച്ചറിയുകയും ചുംബനം നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP