Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചട്ടയും മുണ്ടും ധരിച്ച് കോട്ടയം അച്ചായത്തിയുടെ വേഷത്തിൽ ഇനിയ; പരോൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യായായെത്തുന്ന വിശേഷങ്ങൾ പങ്ക് വച്ച് നടി

ചട്ടയും മുണ്ടും ധരിച്ച് കോട്ടയം അച്ചായത്തിയുടെ വേഷത്തിൽ ഇനിയ; പരോൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യായായെത്തുന്ന വിശേഷങ്ങൾ പങ്ക് വച്ച് നടി

വാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റലും പുതിയ ചിത്രമാണ് പരോൾ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷത്തിൽ നടി ഇനിയയാണ് എത്തുന്നത്. കോട്ടയത്തുകാരി ആനിയായാണ് താരം അഭിനയിക്കുന്നത്. തനി നാടൻ കഥാപാത്രമാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഇനിയ പറയുന്നു.

കോട്ടയം അച്ചായത്തിയുടെ വേഷത്തിലെത്തുന്ന നടി ചട്ടയും മുണ്ടും ധരി് സിനിമയിൽ ധരിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻ പണം എന്ന സിനിമയിൽ ഇനിയ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. എന്നാൽ ഇരുവർക്കും ഒരുമിച്ചു സീനുകൾ ഇല്ലായിരുന്നു.

പുത്തൻ പണത്തിൽ മമ്മുക്കയ്‌ക്കൊപ്പമുള്ള രംഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ പരോളിന്റെ ആദ്യ ദിവസങ്ങളിൽ വലിയ ത്രില്ലിലായിരുന്നുവെന്നും വളരേ മികച്ച പിന്തുണയാണ് മമ്മൂക്ക നൽകിയതെന്നും നടി പറഞ്ഞു. തങ്ങളിരുവരും വരുന്ന ഒരു നീണ്ട ഇമോഷ്ണൽ രംഗത്തിൽ തന്റെ ക്ലോസപ്പ് എടുക്കാൻ മമ്മുക്ക ആവശ്യപ്പെട്ടെന്നും ഇനിയ പറയുന്നു. ഇടയ്ക്ക് ശരതിൽ നിന്നു മൈക്ക് വാങ്ങി അത് ഡയറക്റ്റ് ചെയ്യാനും മമ്മുക്ക താൽപ്പര്യപ്പെട്ടു. ഒരു പെർഫോമൻസ് അത്രയും ഇഷ്ടപ്പെട്ടാൽ മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്യുകയെന്നാണ് സെറ്റിൽ എല്ലാവരും പറഞ്ഞത്. ഏറെ അഭിമാനം അപ്പോൾ തോന്നിയെന്ന് ഇനിയ പറയുന്നു.

ഇനിയയെ കൂടാതെ മിയയാണ് ചിത്രത്തിലെ മറ്റൊരു താരം. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് മിയ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു തടവ് പുള്ളിയുടെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. അങ്ങനെ തന്നെ നേതാവേ അഞ്ചട്ടെണ്ണം പിന്നാലേ എന്ന സിനിമ സംവിധാനം ചെയ്ത അജിത് പൂജപ്പുരയാണ് പരോളിന് തിരക്കഥ രചിക്കുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ബാഹുബലിയിലെ കിൽകി ഭാഷ സംസാരിക്കുന്ന കാലകേയനും മമ്മൂട്ടിയുടെ പരോളിലഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP