Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷ്യം മികച്ച അഭിനയത്തിലൂടെ പ്രേക്ഷകമനസിൽ സ്ഥാനം പിടിക്കുക; പണത്തിനോട് ആർത്തിയില്ല; സഹനടിയായി അഭിനയിക്കാനും തയ്യാർ; ഇനിയയ്ക്ക്‌ പറയാനുള്ളത്

ലക്ഷ്യം മികച്ച അഭിനയത്തിലൂടെ പ്രേക്ഷകമനസിൽ സ്ഥാനം പിടിക്കുക; പണത്തിനോട് ആർത്തിയില്ല; സഹനടിയായി അഭിനയിക്കാനും തയ്യാർ; ഇനിയയ്ക്ക്‌ പറയാനുള്ളത്

ഹ്രസ്വചിത്രങ്ങളിലൂടെയും ടെലിഫിലിമിലൂടെയും സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് ഇനിയ. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിലും അന്യഭാഷകളിലുമായി ഒട്ടേറെ അവസരങ്ങളാണ് ഇപ്പോൾ ഇനിയയെ തേടി എത്തുന്നത്.

എന്നാൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയല്ല താൻ സിനിമയെ സമീപിക്കുന്നതെന്നാണ് നടി പറയുന്നത്. ഇന്നുവരെ പണത്തിനോട് എനിക്ക് ആർത്തി ഉണ്ടായിട്ടില്ല, അങ്ങനെ തോന്നിയിരുന്നെ ങ്കിൽ പത്ത് സിനിമകൾ ഇപ്പോഴും തന്റെ കൈവശമുണ്ടയെനെയെന്നും നടി പറയുന്നു. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിക്കണം എന്നാണു തന്റെ ആഗ്രഹമെന്നും ഒരു അഭിമുഖത്തിൽ ഇനിയ പറയുന്നു.

നായികാവേഷങ്ങൾ കിട്ടിയാൽ മാത്രമേ അഭിനയിക്കൂ എന്ന് വാശിപിടിക്കുന്ന ആളല്ല ഇനിയ. പ്രാധാന്യമുള്ള വേഷമാണെങ്കിൽ സഹനടിയായി അഭിനയിക്കാനും ഇനിയ തയാറാണ്. അടുത്തിടെ നാദിർഷ സംവിധാനം ചെയ്ത അമർ അക്‌ബർ അന്തോണി എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് രംഗത്തും ഇനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പരിചയത്തിന്റെ മേലെയാണ് താൻ ചിത്രത്തിൽ ഐറ്റം ഡാൻസ് അവതരിപ്പിച്ചതെന്നും നടി ഇനിയ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP