Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അവളുടെ കൂടെ അഭിനയിക്കാൻ ഒരു ഷോട്ട് പോലും ആഷിഖ് എനിക്ക് തന്നില്ല'; നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസിന്റെ' ട്രെയിലർ ലോഞ്ചിനിടെ ഉള്ളിലുണ്ടായിരുന്നത് തുറന്ന് പറഞ്ഞ് നടൻ ഇന്ദ്രജിത്ത്; താങ്കൾ അത്രയ്ക്ക് ക്രൂരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് സംവിധായകന്റെ കിടിലൻ മറുപടി

'അവളുടെ കൂടെ അഭിനയിക്കാൻ ഒരു ഷോട്ട് പോലും ആഷിഖ് എനിക്ക് തന്നില്ല'; നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസിന്റെ' ട്രെയിലർ ലോഞ്ചിനിടെ ഉള്ളിലുണ്ടായിരുന്നത് തുറന്ന് പറഞ്ഞ് നടൻ ഇന്ദ്രജിത്ത്; താങ്കൾ അത്രയ്ക്ക് ക്രൂരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് സംവിധായകന്റെ കിടിലൻ മറുപടി

മറുനാടൻ ഡെസ്‌ക്‌

ദീർഘ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. കേരളത്തിലുണ്ടായ നിപ വൈറസ് പ്രശ്‌നത്തിന്റെ പശ്ചായത്തലത്തിലുള്ള സിനിമയുടെ ട്രെയിലർ യുട്യൂബിൽ വന്ന നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏറെ നാളുകൾക്ക് ശേഷം നടി പൂർണ്ണിമ ഇന്ദ്രജിത്ത് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഭർത്താവ് ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രത്തിലും ഇന്ദ്രജിത്തും പൂർണിമയും വേഷമിടുന്നുണ്ട്.

എന്നാൽ വൈറസിൽ പൂർണിമയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരു ഷോട്ടുപോലും ആഷിഖ് തന്നില്ലെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.ഖത്തറിൽ റേഡിയോ സുനോയുടെ ആഭിമുഖ്യത്തിൽ നടന്ന 'വൈറസി'ന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ പ്രതികരണം. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭർത്താവിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നു. നിങ്ങളെ ഇന്നെ വരെ ഒന്നിച്ച് സ്‌ക്രീനിൽ കണ്ടില്ല. ഈ സിനിമയിൽ എങ്കിലും നിങ്ങളെ ഒരുമിച്ച് കാണാനാവുമോ,'' എന്ന പൂർണിമയോടുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ഇന്ദ്രജിത്ത്.'' ആ ഒരു വിഷമം മാത്രമേയുള്ളൂ.

ഈ സിനിമയിൽ ആഷിഖ് എനിക്ക് ഒരു ഷോട്ടുപോലും പൂർണിമയുടെ കൂടെ തന്നില്ല. ഒരു സീനിൽ പോലും ഞങ്ങളൊരുമിച്ചില്ല. ഇതിനു പുറമെ 'തുറമുഖം' എന്ന രാജീവ് രവി ചിത്രത്തിലും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിലും ഒരു കോമ്പിനേഷൻ സീൻ പോലുമില്ല,'' ഇന്ദ്രജിത്ത് പറഞ്ഞു. തുടർന്ന് 'ആഷിഖ് അത്ര ക്രൂരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഞാനത് മനഃപൂർവ്വം ചെയ്തതാണെന്ന ആഷിഖ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP