Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അറ്റം പിരിച്ചു വച്ച കട്ടിമീശക്കാരനായ 'പുത്തൻ പണക്കാരനായി' മമ്മൂക്ക എത്തി; മുട്ടോളമുള്ള ഉടുപ്പിട്ടു അമല പോളും; കസബയുടെ നിർമ്മാതാവിനെ കൈവിടാതെ മെഗാ സ്റ്റാർ; ഫാഷൻ ലോകത്തേക്കു പുതിയ ചുവടു വെപ്പുമായി കൊച്ചിയിൽ 'ജൊആൻ'

അറ്റം പിരിച്ചു വച്ച കട്ടിമീശക്കാരനായ 'പുത്തൻ പണക്കാരനായി' മമ്മൂക്ക എത്തി; മുട്ടോളമുള്ള ഉടുപ്പിട്ടു അമല പോളും; കസബയുടെ നിർമ്മാതാവിനെ കൈവിടാതെ മെഗാ സ്റ്റാർ; ഫാഷൻ ലോകത്തേക്കു പുതിയ ചുവടു വെപ്പുമായി കൊച്ചിയിൽ 'ജൊആൻ'

കൊച്ചി: മീശയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലാത്ത മമ്മൂട്ടിയുടെ കഥകളറിയാമായിരുന്നു പഴയകാല സിനിമാ മാസികകൾക്ക്. ഏതു റോൾ എടുത്താലും മീശയുടെ കാര്യത്തിൽ മാത്രം മമ്മൂക്ക വിട്ടു വീഴ്ചയ്ക്കും പോകില്ല എന്നതായിരുന്നു എക്കാലത്തേയും സിനിമാ ലോകത്തെ വാർത്ത. എന്നാൽ വടക്കൻ വീരഗാഥയിൽ ചന്തുവിന്റെ വേഷം കിട്ടിയപ്പോൾ ആദ്യം മമ്മൂക്ക അത് മറന്നു. ആ കൊമ്പൻ മീശയും ബ്രാൻഡ് മീശയായി പ്രേക്ഷകരുടെ മനസിൽ പതിഞ്ഞു.

കുറേ കാലത്തിനു ശേഷം കീഴോട്ടു നീണ്ടു പോകുന്ന സിങ്കം സ്‌റൈയിൽ മീശയുമായി എത്തിയത് പോക്കിരി രാജയിലൂടെ ആയിരുന്നു. അതിനു ശേഷം തന്റെ ബ്രാൻഡ് മീശയ്ക്കു മാറ്റം വരുത്തി എത്തുന്ന സിനിമയാണ് രജ്ഞിത്തിന്റെ പുത്തൻ പണം. പുത്തൻ പണക്കാരനിൽ അറ്റം ചുരുട്ടി വച്ച കട്ടിക്കൊമ്പൻ മീശയുമായി ഇന്നാണ് മമ്മൂക്ക പൊതു വേദിയിൽ ആദ്യമായി പൊതു വേദിയിൽ എത്തിയത്. അങ്ങനെ ആദ്യം എത്തിയതുകൊച്ചിയിൽ ഒരു ബൊട്ടീക്കിന്റെ ഉദ്ഘാടനത്തിന് ആയിരുന്നു. കൊച്ചിയിലെ പാലാരിവട്ടത്ത് പ്രവർത്തനം ആരംഭിച്ച ജൊആൻ ഫാഷൻ ഡിസൈനേഴ്‌സിന്റെ മമ്മൂക്ക കൊമ്പൻ മീശയുമായി എത്തിയത്.

മുട്ടോളം എത്താൻ പാടുപെടുന്ന ഒറ്റയുടുപ്പിട്ട നടി അമലാ പോളിന്റെ സാന്നിദ്ധ്യവും ആരാധകർക്ക് ആവേശമായി. മമ്മൂട്ടിയും അമലയും ചേർന്ന് ഉദ്ഘാടനം ചെയ്ത ബൊട്ടീക്കിൽ മമ്മൂട്ടിയുടെ കരസ്പർശം വ്യക്തമാവുകയാണ്. താര പരിവേഷം നിലനിർത്തിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജാണു ഈ ബൊട്ടീക്കിന്റെ പാട്ട്ണർമാരിൽ ഒരാൾ. പുലിമുരുഗനെതിരെ ജോബി ജോർജ് പോസ്‌റ്‌റ് ചെയ്ത പോസ്റ്റ് ലാലേട്ടന്റെ ആരാധകർക്കിടയിൽ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.

കസബയുടെ നിർമ്മാതാവിന് വലിയ നഷ്ടം ഒന്നും ഉണ്ടായില്ലെങ്കിലും കാര്യമായ മെച്ചം ഉണ്ടാക്കാത്തതുകൊണ്ടാവാം മമ്മൂക്കയുടെ ഈ സാന്നിധ്യം എന്നാണ് സൂചന. ഇന്ന് രാവിലെ 10.30 ന്ആയിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം. മെഗാ സ്റ്റാർ മമ്മൂക്കയും ്അമലയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ പാലാരിവട്ടത്തെ ഓഫീസിൽ ആരാധകരുടെ തിക്കും തിരക്കും ആയിരുന്നു. ആരാധകരെ എല്ലാം കൈവീശി കാണിച്ച് കൊണ്ടാണ് താരങ്ങൾ ബൊട്ടീക്കിലേക്ക് പ്രവേശിച്ചത്.

കാഞ്ഞിരപ്പള്ളി കാരിയായ ആൻ മേരി ചെറിയ എന്ന പ്രശസ്ത ഫാഷൻ ഡിസൈനറാണ് ജൊആൻ ഫാഷൻ ഡിസൈനിന്റെ മാനേജിങ് പാട്ട്ണറും ചീഫ് ഫാഷൻ ഡിസൈനറും. ആൻ മരിയയെ കൂടാതെ അഞ്ച് ഡിസൈനർമാർ കൂടി ഈ സ്ഥാപനത്തിൽ ഉണ്ടെന്നും നിർമ്മാണ യൂണിറ്റിൽ അനേകം തയ്യൽ തൊഴിലാളികളും ഉണ്ടെന്ന് ജോബി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊച്ചിയിലെ ഫാഷൻ ലോകത്ത് ഏറെ അറിയപ്പെടുന്ന പേരാണു സ്ഥാപനത്തിന്റെ പ്രധാന നടത്തിപ്പുകാരിയായ ആൻ മരിയ ചെറിയാന്റേത്. നടി അമല പോൾ അടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ ഫാഷൻ ഡിസൈനറായി പ്രവർത്തിച്ചിട്ടുള്ള ആൻ ലുലുവിന്റേയും മാനുവൽ ഐസക്കിന്റേയും ഫാഷൻ ഡിസൈനിങ് ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലത്തെ പ്രവർത്തി പരിചയത്തിനൊടുവിലാണ് സ്വന്തം സ്ഥാപനം എന്ന സ്വപ്‌നം ഉണ്ടാകുന്നത്. തുടർന്ന് ജോബി ജോർജിന്റെ ഭാര്യ സുനിയുമായി ചേർന്നു ഈ സ്വപ്‌ന സാക്ഷാത്കാരത്തിന് നേതൃത്വം നൽകിയത്. ഫാഷൻ ലോകത്ത് പുത്തൻ കുതിപ്പ് നൽകാൻ തന്റെ ബൊട്ടീക്കിന് കഴിയുമെന്ന ആത്മ വിശ്വാസം ആൻ മറുനാടൻ മലയാളിയുമായി പങ്കുവച്ചു.

വിവാഹ വസ്ത്രങ്ങളിലാണ് ജൊആൻ ബൊട്ടീക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അതു കൂടാതെ പാർട്ടി വെയറിന്റെ വലിയൊരു ശേഖരവും ജൊആനിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ വസ്ത്രങ്ങളുടെ ഏറേറവും മികച്ച മോഡലുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ബൊട്ടീക്കിന്റെ ലക്ഷ്യം. മറ്റുള്ളവരെ അനുകരിക്കാതെ വസ്ത്രങ്ങളിൽ ഒരു പുതുമ നിലനിർത്താൻ ജൊആൻ ബൊട്ടീക്കിലെ ഡജിസൈനേഴ്‌സ് ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓൺണമെന്റ് ബാഗുകൾ തുടങ്ങിയവയുടേയും കളക്ഷൻ ജൊആനിൽ ഉണ്ട്.

ഒരു വടക്കൻ വീരഗാഥയിലാണ് മമ്മൂട്ടി മീശ പിരിച്ച് ഒരു മുഴുനീള ചിത്രത്തിൽ എത്തുന്നത്. പിന്നീട് വല്യേട്ടനിലും പോക്കിരി രാജയിലും മീശ പിരിച്ചെത്തിയെങ്കിലും അത് രണ്ടും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങളായിരുന്നു. ഒരു രജ്ജിത് ചിത്രത്തിന് വേണ്ടി മമ്മൂട്ടി വീണ്ടും മീശ പിരിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം പ്രഖ്യാപിച്ചതു മുതൽ ജനശ്രദ്ധ നേടിയിരുന്നു. ആദ്യം ചിത്രത്തിന്റെ പേര് ആണ് വാർത്തയിൽ നിറഞ്ഞത്. പിന്നെ മീശ പിരിച്ചെത്തിയ ലുക്കും ചർച്ചയായിരുന്നു. നവംബർ 25ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കാസർഗോഡും ഗോവയുമാണ്.

ജൊആൻ ബൊട്ടീക്കിന്റെ ഒഫിഷ്യൽ സൈറ്റ് ലിങ്ക്..

http://joanndesigns.in/index.html

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP