Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിലാണ് എന്റെ ശ്രദ്ധ മുഴുവൻ; സോഷ്യൽ മീഡിയ തെറ്റായ രീതിയിൽ ഉപയോഗിക്കരുത്; നയൻതാരയെ ഇത്തരം വാർത്തകൾ അലട്ടാറില്ല; ഗോസിപ്പുകൾക്കെതിരെ പ്രതികരിച്ച് വിഘ്‌നേശ് ശിവൻ

സിനിമയിലാണ് എന്റെ ശ്രദ്ധ മുഴുവൻ; സോഷ്യൽ മീഡിയ തെറ്റായ രീതിയിൽ ഉപയോഗിക്കരുത്; നയൻതാരയെ ഇത്തരം വാർത്തകൾ അലട്ടാറില്ല; ഗോസിപ്പുകൾക്കെതിരെ പ്രതികരിച്ച് വിഘ്‌നേശ് ശിവൻ

സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറെ ചർച്ചയായ വിഷയമാണ് നയൻതാരയും യുവ സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള പ്രണയവും വിവാഹവാർത്തയും. നയൻതാരയുമായി ഒന്നിച്ച് നിൽക്കുന്ന ഒരു സ്വകാര്യ ചിത്രം ഓൺലൈനിൽ പുറത്തായതോടെ യാണ് ഗോസിപ്പുകോളങ്ങളിൽ വാർത്ത ചൂടൻ ചർച്ചയായത്. ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന് വരെ വാർത്തകൾ പുറത്ത് വന്നു. എന്നാൽ ഇരുവരും അത് നിഷേധിച്ച് രംഗത്തെത്തിയിങ്കിലും ഗോസിപ്പുകൾ ഒഴിയാതെ പിന്തുടരുകയാണ്.

അതുകൊണ്ട് തന്നെ ഗോസിപ്പുകളുടെ പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് വിഘ്‌നേശ് തന്നെ വെളിപ്പെടുത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേശ് ശിവൻ മനസ് തുറന്നത്.ഇന്നെല്ലാം ഓൺലൈൻ ആണ്. ചെറിയ വിവരങ്ങൾ പോലും വാട്ട്‌സാപ്പ്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നുവെന്നും, വലിയ വലിയ താരങ്ങളെപ്പോലും സോഷ്യൽമീഡിയയിലൂടെ ബന്ധപ്പെടാനാകും. അത് തെറ്റായ രീതിയിൽ ഉപയോഗിക്കരുതെന്നുമാണ് വിഘ്‌നേശ് പറയുന്നത്.

മറ്റൊരാളെ ഞെട്ടിക്കാൻ ആളുകൾ എന്തും പറയുന്ന അവസ്ഥയാണ് ഇപ്പോൾ. ഞാനൊരു മലയാളിയാണെന്ന് പലരും വിചാരിച്ചിട്ടുണ്ട്. സന്തോഷ് ശിവന്റെ പേരു പോലെ ശിവൻ എന്നിലും ഉണ്ടായിരുന്നതുകൊണ്ടാണ് വിഘ്‌നേശ് ശിവനും മലയാളിയാണെന്ന് ഓർത്തത്. സത്യത്തിൽ ഞാനൊരു തമിഴനാണ്.

ഒരു ചെറിയ വാക്കുകൊണ്ടു പോലും ഒരാളെ വേദനിപ്പിക്കാമെന്ന യാഥാർഥ്യം ഇന്ന് ആരും മനസ്സിലാക്കുന്നില്ല. പുറത്തുനടക്കുന്ന ഒരു കാര്യങ്ങളെക്കുറിച്ചും ഞാൻ ചിന്തിക്കാറില്ല. ഇതിൽ പ്രതികരിക്കാൻ നിന്നാൽ പറയും അത് സിനിമ പ്രമോട്ട് ചെയ്യാനുള്ള തന്ത്രമാണെന്ന്.

എന്നാൽ നയൻതാരയെ ഇത്തരം വാർത്തകളൊന്നും അലട്ടിയിരുന്നില്ല. മാത്രമല്ല അവരുടെ സിനിമകളെല്ലാം സൂപ്പർ ഹിറ്റുമാണ്. ഇത്രയും കഠിനാദ്ധ്വാനിയും ആത്മസമർപ്പണവുമുള്ള നടിമാരിൽ തമിഴിൽ കുറവാണ്. ഗോസിപ്പുകൾ വരുന്ന ദിവസം നയൻസുമൊത്തുള്ള ചിത്രീകരണം കുറച്ചുപതുക്കെയാകും. എന്നാൽ അതിനെയൊക്കെ മാറ്റിനിർത്തി അൽപ്പസമയത്തിനുള്ളിൽ തന്നെ നയൻതാര ഉഷാറാകുമെന്നും നടൻ പറയുന്നു.

എന്റെ സ്‌നേഹം സിനിമയോടാണ്. മറ്റൊന്നിനോടുമല്ല. സിനിമയിലാണ് എന്റെ ശ്രദ്ധമുഴുവൻ. ഈ വിവാദങ്ങളോട് എനിക്ക് നന്ദിയുണ്ട്. നമ്മുടെ സ്വകാര്യ ജീവിതത്തിൽ നമുക്കെന്തും ചെയ്യാം. എന്നാൽ ജോലിയുടെ കാര്യത്തിൽ അങ്ങനെയല്ല, നയൻതാരയുടെ കാര്യത്തിലും സിനിമ തന്നെയാണ് എനിക്ക് പ്രധാനമെന്നും നടൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP