Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഞാൻ പൂർണമായും മദ്യപാനം നിർത്തി; സോഷ്യൽ ഡ്രിങ്കിംഗിൽ താൽപര്യം ഇല്ലായിരുന്നു; ഒറ്റയ്ക്കിരുന്നായിരുന്നു കുടിച്ചിരുന്നത്; മകൾക്ക് വേണ്ടിയാണ് ഞാൻ ആ ദുശ്ശീലം നിർത്തിയത്; ഇപ്പോൾ ജീവിതത്തെ ഏറ്റവും കൂടുതൽ പ്രണയിക്കുന്നു; മലയാള സിനിമയിൽ നല്ലൊരു നിർമ്മാതാവും അഭിനേത്രിയുമായി മാറണം: സാന്ദ്ര തോമസ് ആണ് ഇപ്പോൾ പ്രചോദനമെന്നും തുറന്നുപറഞ്ഞ് നടി ദേവി അജിത്

ഞാൻ പൂർണമായും മദ്യപാനം നിർത്തി; സോഷ്യൽ ഡ്രിങ്കിംഗിൽ താൽപര്യം ഇല്ലായിരുന്നു; ഒറ്റയ്ക്കിരുന്നായിരുന്നു കുടിച്ചിരുന്നത്; മകൾക്ക് വേണ്ടിയാണ് ഞാൻ ആ ദുശ്ശീലം നിർത്തിയത്; ഇപ്പോൾ ജീവിതത്തെ ഏറ്റവും കൂടുതൽ പ്രണയിക്കുന്നു; മലയാള സിനിമയിൽ നല്ലൊരു നിർമ്മാതാവും അഭിനേത്രിയുമായി മാറണം: സാന്ദ്ര തോമസ് ആണ് ഇപ്പോൾ പ്രചോദനമെന്നും തുറന്നുപറഞ്ഞ് നടി ദേവി അജിത്

ചെന്നൈ: താൻ മദ്യപാനം പൂർണമായും നിർത്തിയെന്നും ഇപ്പോൾ ജീവിതത്തെ പ്രണയിക്കുന്നുവെന്നും തുറന്നുപറഞ്ഞ് നടി ദേവി അജിത്ത്. മകൾക്കുവേണ്ടിയാണ് ആ ദുശ്ശീലം ഉപേക്ഷിച്ചതെന്നും അനുഭവങ്ങളിൽ നിന്ന് ഏറെ പഠിച്ചെന്നും പറഞ്ഞ താരം തന്റെ പുതിയ അഭിലാഷങ്ങളും വെളിപ്പെടുത്തി.

മുമ്പ് താൻ മദ്യപിക്കുമെന്ന് പരസ്യമായി പറഞ്ഞ മലയാളി താരമാണ് ദേവി അജിത്. എന്നാൽ ഇപ്പോൾ ഒരുപാട് മാറിയെന്നും മദ്യപാനം നിർത്തിയെന്നും തുറന്നുപറയുകയാണ് അവർ. താൻ ഒറ്റയ്ക്കിരുന്നായിരുന്നു മദ്യപിച്ചിരുന്നതെന്നും സോഷ്യൽ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല താനെന്നുമാണ് ദേവി അജിത്ത് പറയുന്നത്. ഇപ്പോൾ അതും നിർത്തി. മകൾക്ക് വേണ്ടിയാണ് മദ്യപാനം നിർത്തിയത്. ഇതോടെ സിനിമയിൽ കൂടുതൽ സജീവമായി - ദേവി വ്യക്തമാക്കുന്നു.

ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ടിപി-51ൽ ടിപിയുടെ ഭാര്യ കെകെ രമയുടെ വേഷം ചെയ്തത് ദേവിയായിരുന്നു. ട്രിവാൻഡ്രംലോഡ്ജ്, എന്നുനിന്റെ മൊയ്തീൻ, ടെയ്ക്ക് ഓഫ്, ആക്ഷൻ ഹീറോ ബിജു, സക്കറിയയുടെ ഗർഭിണികൾ ഇമ്മാനുവൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് ദേവി അജിത്ത്.

മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യൽ ഡ്രിങ്കിങ് ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം. മകൾക്കുവേണ്ടിയാണ് ആ ശീലം ഉപേക്ഷിച്ചത്. - ദേവി പറയുന്നു.

മദ്യപാനം നിർത്തിയതിന് ശേഷം ഇപ്പോൾ ജീവിതത്തെ ഏറ്റവും കൂടുതൽ പ്രണയിക്കുന്നു എന്നും തുറന്നുപറഞ്ഞ അവർ വരുന്ന വർഷത്തിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പറയുന്നുണ്ട്. 22 വയസ്സുള്ളപ്പോൾ ദ കാർ എന്നചിത്രം നിർമ്മിച്ച ആളാണു ഞാൻ. അനുഭവങ്ങളിൽ നിന്നു ഏറെ പഠിച്ചു. ഇപ്പോൾ പ്രചോദനം നിർമ്മാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തിൽ തന്നെ അവർ വലിയ അനുഭവസമ്പത്തുള്ള നിർമ്മാതാവായി മാറി. മലയാള സിനിമയിൽ നല്ല അഭിനേത്രിയും നല്ല നിർമ്മാതാവുമായി മാറാനാണ് ആഗ്രഹമെന്നും ഒരു അഭിമുഖത്തിൽ ദേവി അജിത്ത് പറയുന്നു.

22-ാം വയസ്സിൽ വിധവയായ ആളാണ് ഞാൻ. ഗോസിപ്പുകൾ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോൾ മകൾക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തിരുന്നുവെന്നും ദേവി അജിത് പറഞ്ഞു.

ദ കാർ സിനിമയുടെ നിർമ്മാതാവായിരുന്ന അജിത്താണ് ദേവിയുടെ ഭർത്താവ്. ജയറാം നായകനായി ഇറങ്ങിയ ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക തിരിച്ചുവരുമ്പോൾ കാറപകടത്തിലാണ് അജിത്ത് മരണപ്പെടുന്നത്. ഇവർക്ക് ഒരു മകളാണുള്ളത്. നന്ദന. അജിത്തിന്റെ മരണശേഷം പിന്നീട് കേണൽ എ.കെ വാസുദേവൻ നായരുമായി രണ്ടാമതും വിവാഹിതയായി ദേവി അജിത്.

ഇതിന് പിന്നാലെയാണ് അഭിനയ രംഗത്തും സജീവമാകുന്നത്. ഇപ്പോൾ നിരവധി ചിത്രങ്ങളിൽ എല്ലാ വർഷവും റോളുകൾ ലഭിക്കുന്ന താരം കൂടിയാണ് ദേവി അജിത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP