Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാഴ്ചയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നു; റീനു മാത്യൂസിനു സഹിക്കാനാവാത്തത് ഇതു മാത്രം

കാഴ്ചയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നു; റീനു മാത്യൂസിനു സഹിക്കാനാവാത്തത് ഇതു മാത്രം

ണം റിലീസായ സപ്തമശ്രീ തസ്‌കരാഹയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന കയ്യടികളിൽ റീനു മാത്യൂസ് സന്തുഷ്ടയാണ്. പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ ഒരു പോലെ പിടിച്ചു പറ്റാൻ റീനുവിനു കഴിഞ്ഞു. പക്ഷേ ചെറിയൊരാശങ്ക ഈ എയർഹോസ്റ്റായ നടിയെ അലട്ടുന്നു. ശരിക്കുമുള്ള പ്രായത്തേക്കാൾ കൂടുതൽ സിനിമയിൽ പ്രായം തോന്നിപ്പിക്കുന്നവെന്നത് റീനുവിന് സഹിക്കാനാകുന്നില്ല. 'ചില ഷോട്ടുകളിൽ പ്രായക്കൂടുതലുള്ളതായി തോന്നിപ്പിക്കുന്നു. ചില ഷോട്ടുകൾ അങ്ങനെ പ്രായം തോന്നിപ്പിക്കുന്നുമില്ല. സിനിമകളിൽ പ്രായം കുറഞ്ഞ് കാണാനാണിഷ്ടം,' റീനു പറയുന്നു. സനിമ കണ്ടിറങ്ങിയ സംവിധായകൻ അനിൽ രാധാകൃഷണ മേനോന്റെ അച്ഛന്റെ ചോദ്യമാണ് റീനുവിനെ ഏറെ അലട്ടുന്നത്.

പുറത്തെ ഈ നിറയുവത്വമൊന്നും സിനിമയിൽ അവതരിപ്പിക്കാൻ കഴീയാത്തതെന്താ എന്ന അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ് റീനുവിനും അത്തരമൊരു സംശയമുണ്ടായി. ലഭിച്ച വേഷങ്ങളെല്ലാം വീട്ടമ്മമാരായിട്ടാണ്. പക്വതയും ഗൗരവവുമുള്ള കഥാപാത്രങ്ങളേയാണ് കൂടുതലും അവതിപ്പിച്ചിട്ടുള്ളത്. പക്ഷേ സ്‌ക്രീനിനു പുറത്തെ തന്റെ വ്യക്തിത്വത്തിന് ഇതുമായി പുലബന്ധം പോലുമില്ലെന്ന് റീനു പറയുന്നു. സ്‌ക്രീനിൽ തന്നെ പ്രായക്കൂടുതലുള്ളയാളായി കാണുന്നതു കൊണ്ടാകാം കൂടുതലും വീട്ടമ്മ വേഷങ്ങൾ കിട്ടുന്നത്. ഗ്ലാമറില്ലാത്ത ഈ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ എനിക്കാകുമെന്നാണ് കരുതുന്നത്, റീനു പറയുന്നു.

പൃഥ്വിരാജിനെക്കുറിച്ചും റീനുവിന് നല്ലതെ പറയാനുള്ളൂ. സപ്തമശ്രീ തസ്‌കരാഹയിൽ പൃഥ്വി മികച്ച പിന്തുണ തന്നെന്നും അദ്ദേഹം ഒരു പെർഫക്ഷനിസ്റ്റാണെന്നും റീനു പറയുന്നു. അടുത്ത ചിത്രമായ ഇയോബിന്റെ പുസ്തകത്തിൽ ലാലിന്റെ ഭാര്യയാട്ടാണ് റീനു വേഷമിടുന്നത്. ഈ വേഷങ്ങൾ തുടർച്ചായായി കിട്ടിക്കൊണ്ടിരിക്കുന്നതിൽ റീനുവിന് സങ്കടമൊന്നുമില്ല. ഇത്തരം വേഷങ്ങൽ പ്രേക്ഷക മനസ്സിൽ കാലങ്ങളോളം നിലനിൽക്കുമെന്ന് റീനു പറയുന്നു. എങ്കിലും തന്റെ യഥാർത്ഥ ജീവിതത്തോട് യോജിക്കുന്ന കൂടുതൽ മോഡേണായ വേഷങ്ങൾ ചെയ്യാനും റീനുവിന് താൽപര്യമുണ്ട്. അത് പ്രേക്ഷകർക്ക് തീർത്തും ഒരു ബ്രാന്റ് ന്യൂ റീനുവായിരിക്കും, പ്രതീക്ഷയോടെ റീനു പറഞ്ഞു. സിനികൾ ഏറി വരികയാണെങ്കിലും ഫ്‌ളൈറ്റ് അറ്റന്റന്റ് ജോലി ഉപേക്ഷിച്ച് മുഴുസമയ അഭിനയത്തിലേക്കു വരുന്ന കാര്യം ഇതുവരെ റീനു തീരുമാനിച്ചിട്ടില്ല. ഓരോ സിനിമയും തീരുമ്പോ ജോലി ഉപേക്ഷിക്കുന്ന കാര്യം ചിന്തിക്കാറുണ്ട് പക്ഷേ പിന്നീട് വേണ്ടന്ന് വയ്ക്കും, റീനു പറഞ്ഞു നിർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP