Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോളിവുഡ് ചിത്രങ്ങളിൽ നിന്നും കോപ്പിയടിക്കാറുണ്ട്; കല അനുകരിക്കാനുള്ളത്; നമ്മുടേതായ രീതിയിൽ മാറ്റുന്നതിലാണ് കഴിവ്; ഒറിജിനലിൽ നിന്നും മോശമായാൽ അതിൽ കുറ്റബോധം; കോപ്പിയടി ആരോപണത്തിൽ രാജമൗലിക്ക് പറയാനുള്ളത്

ഹോളിവുഡ് ചിത്രങ്ങളിൽ നിന്നും കോപ്പിയടിക്കാറുണ്ട്; കല അനുകരിക്കാനുള്ളത്; നമ്മുടേതായ രീതിയിൽ മാറ്റുന്നതിലാണ് കഴിവ്; ഒറിജിനലിൽ നിന്നും മോശമായാൽ അതിൽ കുറ്റബോധം; കോപ്പിയടി ആരോപണത്തിൽ രാജമൗലിക്ക് പറയാനുള്ളത്

ബാഹുബലി അടക്കം രാജമൗലിയുടെ ചിത്രങ്ങളിൽ ഹോളിവുഡ് ചിത്രങ്ങളുടെ സ്വാധീനമുണ്ടെന്ന വിമർശനങ്ങൾക്ക് ഒടുവിൽ സംവിധായകൻ രാജമൗലി തന്നെ നയം വ്യക്തമാക്കിയിരിക്കുകയാണ്.ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് കോപ്പിയടിക്കാറുണ്ടെന്നാണ് സംവിധായകൻ തുറന്ന് പറഞ്ഞിരിക്കുന്നത്.മദ്രാസ് ഐ.ഐ.ടിയിൽ നടന്ന ഒരു ചടങ്ങിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാജമൗലി ഇക്കാര്യം തുറന്നു സമ്മതിച്ചത്.

ബാഹുബലി അടക്കം രാജമൗലിയുടെ ചിത്രങ്ങളിൽ ഹോളിവുഡ് ചിത്രങ്ങളുടെ സ്വാധീനമുണ്ടെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഐ.ഐ.ടിയിലെ വിദ്യാർത്ഥികളാണ്‌കോപ്പിയടിയെക്കുറിച്ച് ചോദിച്ചത്. കോപ്പിയടിക്കാറുണ്ടോ എന്ന് നേരിട്ട് ചോദിക്കാൻ മടിയായതിനാൽ, ഏറെ സ്വാധീനിച്ച ഹോളിവുഡ് ചിത്രങ്ങളിൽ നിന്നുള്ള രംഗങ്ങൾ താങ്കളുടെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു കുട്ടികളുടെ ചോദ്യം.

എന്നാൽ ആ ചോദ്യം കേട്ട രാജമൗലിയാകട്ടെ ചോദിച്ചയാൾ വളരെ മര്യാമര്യാദക്കാരനാണ്. സത്യത്തിൽ യഥാർത്ഥ ചോദ്യം, ഹോളിവുഡിൽ നിന്നും താങ്കൾ കോപ്പിയടിക്കാറുണ്ടോ എന്നുമാണെന്നും പറഞ്ഞാണ് മനസ് തുറന്നത്. ചോദ്യത്തിനുത്തരം യെസ് എന്നാണെന്നും ഞാൻ കോപ്പിയടിക്കാറുണ്ട്. അത് പ്രകടവും എല്ലാവർക്കും അറിയാവുന്ന കാര്യവുമാണെന്നും രാജമൗലി പറഞ്ഞു. കല അനുകരിക്കാനുള്ളതാണ്. എന്നാൽ നമ്മുടേതായ രീതിയിൽ അത് മാറ്റി മറിക്കണമെന്നും രാജമൗലി പറഞ്ഞു. ഒറിജിനലിൽ നിന്ന് പ്രചോദനം ചെയ്ത് ചെയ്യുന്ന രംഗങ്ങൾ സിനിമയിൽ മോശമായി വന്നാൽ തനിക്ക് കുറ്റബോധം തോന്നാറുണ്ടെന്നും രാജമൗലി പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ ചിത്രമായി ബാഹുബലി മാറികഴിഞ്ഞു. ബോക്‌സ്ഓഫീസ് റെക്കോർഡുകൾ തകർത്തെങ്കിലും സിനിമയ്‌ക്കെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു.ചിത്രത്തിലെ പല രംഗങ്ങളും ഹോളിവുഡ് സിനിമകളിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. ബാഹുബലിയിൽ മാത്രമല്ല രാജമൗലിയുടെ പല സിനിമകളിലും ഇതേ വിമർശനം വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP