Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈറ്റിലെ മമ്മൂട്ടിയുടെ നായിക ഹോളിവുഡിലേക്ക്; ഹുമ ഖുറേഷിയുടെ അരങ്ങേറ്റം ടോം ക്രൂസിന്റെ നായികയായി

വൈറ്റിലെ മമ്മൂട്ടിയുടെ നായിക ഹോളിവുഡിലേക്ക്; ഹുമ ഖുറേഷിയുടെ അരങ്ങേറ്റം ടോം ക്രൂസിന്റെ നായികയായി

മെഗാതാരം മമ്മൂട്ടിയുടെ നായിക ഹോളിവുഡിലേക്ക്. റിലീസിനൊരുങ്ങുന്ന വൈറ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായ ഹുമ ഖുറേഷിയാണു ഹോളിവുഡിലേക്കു ചുവടുവയ്ക്കുന്നത്.

ഹോളിവുഡ് ഹൊറർ ക്ലാസിക്കുകളിലൊന്നായ മമ്മിയുടെ ഏറ്റവും പുതിയ പതിപ്പ് 'മമ്മി റീബൂട്ടി'ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോം ക്രൂസിന്റെ നായികയായാണ് ഹുമയെ പരിഗണിക്കുന്നത്. ഇതിനായി അണിയറക്കാർ നടത്തിയ ഓഡിഷനിൽ ഹുമ പങ്കെടുത്തു.

ദി മമ്മി (1999), ദി മമ്മി റിട്ടേൺസ് (2001), ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗൺ എംപറർ (2008) എന്നിവയ്ക്ക് ശേഷമെത്തുന്ന ചിത്രമാണ് 'മമ്മി റീബൂട്ട്'. സ്റ്റാർ ട്രെക് സിരീസിലെ രണ്ട് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അലക്സ് കർട്സ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനബെൽ വാലിസ്, ജെയ്ക് ജോൺസൺ എന്നിവരും ടോം ക്രീസിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അനുരാഗ് കാശ്യപിന്റെ 'ഗ്യാങ്സ് ഓഫ് വാസിപൂർ', ശ്രീറാം രാഘവന്റെ ബദ്ലാപൂർ തുടങ്ങി ഹിന്ദിയിലും മറാത്തിയിലും ബംഗാളിയിലും ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഹുമാ ഖുറേഷി. മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് വൈറ്റ്. റോഷ്നി മേനോൻ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. ഇരുപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രമാണിത്. ഉദയ് അനന്തനാണു സംവിധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP