Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഋത്വിക് റോഷൻ സംവിധാനരംഗത്തേക്ക് കടക്കുന്നത് അഭിനയം നിർത്താനോ? നടൻ പിതാവ് രാകേഷ് റോഷന്റെ പാത പിന്തുടരുമെന്ന് റിപ്പോർട്ട്

ഋത്വിക് റോഷൻ സംവിധാനരംഗത്തേക്ക് കടക്കുന്നത് അഭിനയം നിർത്താനോ? നടൻ പിതാവ് രാകേഷ് റോഷന്റെ പാത പിന്തുടരുമെന്ന് റിപ്പോർട്ട്

ബോളിവുഡ് നടൻ ഋത്വിക് റോഷൻ സംവിധാന രംഗത്തേക്ക് കടക്കുന്നതായി വാർത്ത പരക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ സംവിധായകനാകുന്നതോടെ നടൻ അഭിനയത്തോട് വിട പറയുമെന്ന് ഇപ്പോൾ ബോളിവുഡിലെ പുതിയ വാർത്ത.

സഞ്ജയ് ഗുപ്ത ചിത്രം കാബിലിനു ശേഷം നടൻ അഭിനയരംഗത്തോടു വിട പറഞ്ഞേക്കുമെന്നാണ് സൂചന. പിതാവ് രാകേഷ് റോഷന്റെ പാത പിന്തുടരാനാണത്രേ താരത്തിന്റെ നീക്കം. സിനിമാ സംവിധാനത്തിൽ ഹൃത്വിക്കിന് മുമ്പും താത്പര്യമുണ്ടായിരുന്നുവെന്നും കഹോ നാ പ്യാർ ഹേ പോലുള്ള ചിത്രങ്ങളിൽ തന്നെ സഹായിച്ചിട്ടുണ്ടെന്നുമാണ് രാകേഷ് റോഷൻ പറയുന്നത്. കൂടാതെ മറ്റു പ്രശസ്ത സംവിധായകർക്കൊപ്പവും ഋത്വിക് പ്രവർത്തിച്ചിട്ടുണ്ട്. എന്തായാലും ഋത്വിക് ഉടൻ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് പിതാവ് വ്യക്തമാക്കി കഴിഞ്ഞു.

ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻജൊദാരോ പരാജയമായിരുന്നു. ഋത്വിക് നായകനായ കാബിലിൽ യാമി ഗൗതമാണ് നായിക. ചിത്രം അടുത്ത വർഷം ആദ്യം തിയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP