Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൊതലാളി... ജങ്ക ജഗ ജഗ....;രമണന്റെ ഹെയർ സ്‌റ്റൈൽ പിൽകാലത്ത് അനുകരിച്ചത് മോഹൻ ലാൽ മുതൽ ഷാരുഖ് ഖാൻ വരെ; സോഷ്യൽ മീഡിയയിലെ ട്രോളുകൾ പെരുകുമ്പോൾ പഞ്ചാബി ഹൗസിലെ രമണനെക്കുറിച്ച് ഹരിശ്രി അശോകന് പറയാനുള്ളത്‌

മൊതലാളി... ജങ്ക ജഗ ജഗ....;രമണന്റെ ഹെയർ സ്‌റ്റൈൽ പിൽകാലത്ത് അനുകരിച്ചത് മോഹൻ ലാൽ മുതൽ ഷാരുഖ് ഖാൻ വരെ; സോഷ്യൽ മീഡിയയിലെ ട്രോളുകൾ പെരുകുമ്പോൾ പഞ്ചാബി ഹൗസിലെ രമണനെക്കുറിച്ച് ഹരിശ്രി അശോകന് പറയാനുള്ളത്‌

പഞ്ചാബിഹൗസ് എന്ന സിനിമ ഇറങ്ങിയിട്ട് വർഷങ്ങളായി. മൊതലാളിയും സിക്കന്തറും ഒക്കെ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. മലയാളികൾ എത്രതവണ മിനിസ്‌ക്രീനിലൂടെ ഈ ചിത്രം കണ്ടു എന്നു പറയാൻ ഒരു പക്ഷേ ഒന്ന് എണ്ണി നോക്കേണ്ടി വരും. ചങ്ങമ്പുഴയുടെ രമണൻ ആണ് സാഹിത്യത്തിലേക്കും സിനിമയിലേക്കും കണ്ണോടിക്കുമ്പോൾ ആദ്യം മുന്നിലെത്തുക. എന്നാൽ പുതുതലമുറയുടെ സോഷ്യൽ മീഡിയാ ട്രോളുകളിൽ ചങ്ങമ്പുഴയുടെ രമണനെക്കാൾ ഹിറ്റാണ് ഹരിശ്രീ അശോകന്റെ രമണൻ. മുതലാളിയുടെ ചതിയുടെ ഇരയായി പഞ്ചാബി ഹൗസിൽ അടിമപ്പണി ചെയ്യേണ്ടിവന്നപ്പോഴും യജമാനഭക്തിയിൽ അണുവിട കുറവുവരുത്താത്ത കഥാപാത്രം.സിനിമ ഇറങ്ങി നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് രമണൻ വീണ്ടും തിരിച്ചു വന്നിരിക്കുന്നത്.

മലയാളിയെ എന്നും ചിരിപ്പിക്കുന്ന രമണൻ ട്രോളുകളിലെ നിത്യഹരിത നായകനുമാണ്. രമണനെക്കുറിച്ച് ഹരിശ്രീ അശോകന് പറയാനുള്ളത്.

ഒരു സിനിമ നമ്മൾ അഭിനയിക്കുമ്പോൾ അതിൽ നല്ലൊരു കാരക്ടർ ചെയ്താലും സിനിമ നന്നായി ഓടിയെങ്കിൽ മാത്രമേ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ പതിയുകയുള്ളൂ. ഓടാത്ത സിനിമയാണെങ്കിൽ എത്ര നല്ല സിനിമ ചെയ്തിട്ടും കാര്യമില്ല. പഞ്ചാബി ഹൗസ് വൻഹിറ്റായി. ആ സിനിമയിലെ എല്ലാ കാരക്ടേഴ്സും ഉഗ്രൻ സൃഷ്ടികളായിരുന്നു. എല്ലാ ചേരുവകളും കൃത്യമായി വന്നൊരു സിനിമയാണ് പഞ്ചാബി ഹൗസ്.

ഞാൻ ഇത്രയും വർഷത്തിനിടയിൽ ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെയുള്ള മലയാളികൾ എടുത്തുപറയുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. അതുപോലെ രമണൻ എന്ന കഥാപാത്രവും. മറ്റൊരു ഉദാഹരണവുമുണ്ട് ഗോഡ്ഫാദറിൽ ഞാൻ ചെറിയൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഞ്ഞൂറാൻ മുതലാളിക്കൊപ്പമുള്ള റോൾ. ആ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നത് അത് വലിയ വിജയമായതിനാലാണ്.

ട്രോളുകളൊക്കെ ശ്രദ്ധിക്കാറുണ്ട്. എൻജോയ് ചെയ്യാറുമുണ്ട്. റാഫി മെക്കാർട്ടിൻ ടീം എന്നോട് കഥ പറഞ്ഞു. എ ടു ഇസെഡ് അവർ ആ കാരക്ടറിനെ വിശദീകരിച്ചുതന്നു. അത് മനസ്സിൽ പതിഞ്ഞതിനാലാകാം അത്രയും നന്നായി ചെയ്തത്. അല്ലാതെ വലിയ വെല്ലുവിളിയുണ്ടായ കാരക്ടറൊന്നുമല്ല രമണൻ. പഞ്ചാബി ഹൗസിൽ ഒരിടത്ത് രമണന്റെ കഥ പറയുന്ന രംഗം ഉണ്ടായിരുന്നു. പറയുന്നത് എന്താണെന്ന് വച്ചാൽ ദിലീപിന്റെ കഥാപാത്രം ഊമയല്ലെന്നും സംസാരിക്കുമെന്നും രമണൻ തിരിച്ചറിഞ്ഞതിന് ശേഷമുള്ള രംഗമാണ്. ഇത്രയും ദിവസം കൂടെയുണ്ടായിരുന്നിട്ടും ഇവനിത് എന്നോട് പറഞ്ഞില്ലല്ലോ എന്ന വിഷമം രമണന്റെ മനസ്സിലുണ്ട്. ഇത്രേം നാൾ എന്നെ പറ്റിക്കുവാരുന്നല്ലേ എന്ന സങ്കടം രമണനെ വിട്ടുപോകുന്നില്ല. പഞ്ചാബി ഹൗസിലെ വരാന്തയിൽ ഇരുന്ന് കഞ്ഞികുടിക്കുമ്പോൾ ദിലീപിന്റെ കഥാപാത്രം വന്നുചോദിക്കും.

രമണാ നിനക്ക് എന്നോട് ദേഷ്യമാണോ, അപ്പോൾ ഞാൻ പറയും. ഞാനെന്തിനാണ് ദേഷ്യപ്പെടുന്നത്. സ്നേഹിച്ചാ ചങ്ക് പറിച്ച്കൊടുക്കുന്നവനാണ് രമണൻ. അപ്പോ നീ വിചാരിക്കും ഞാൻ എന്തിനാണ് ഇവിടെ കെടന്ന് കഷ്ടപ്പെടുന്നതെന്ന് ? എനിക്ക് മരിക്കാൻ നേരത്ത് കഞ്ഞിവെള്ളം തന്ന ആളാണ് എന്റെ മൊതലാളി. അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ഇവിടെ നിന്ന് കഷ്ടപ്പെടുന്നത്. ഈ കഷ്ടപ്പെടുമ്പോൾ കിട്ടുന്ന ഈ കഞ്ഞിയുണ്ടല്ലോ അത് കുടിച്ചാ വിഷമം തീരും എന്ന് പറഞ്ഞ് രമണൻ പൊട്ടിക്കരയുന്നതായിരുന്നു സീൻ.

എങ്കിലും രമണൻ ഇന്നും ആളുകളെ കുടുകുട ചിരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലെ രസകരമായ ചില ട്രോളുകളിതാ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP