Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂജനറേഷൻ സിനിമയിൽ പൊക്കമില്ലാത്തവർക്കും വേഷമില്ല; സ്റ്റേജിൽ കയറി പെർഫോം ചെയ്താൽ കൈയടിക്കാൻ ജനങ്ങൾ ഉണ്ട്; സിനിമയിൽ കാണാത്തത് അവസരങ്ങൾ കുറഞ്ഞതുകൊണ്ടെന്ന് വ്യക്തമാക്കി ഗിന്നസ് പക്രു

ന്യൂജനറേഷൻ സിനിമയിൽ പൊക്കമില്ലാത്തവർക്കും വേഷമില്ല; സ്റ്റേജിൽ കയറി പെർഫോം ചെയ്താൽ കൈയടിക്കാൻ ജനങ്ങൾ ഉണ്ട്; സിനിമയിൽ കാണാത്തത് അവസരങ്ങൾ കുറഞ്ഞതുകൊണ്ടെന്ന് വ്യക്തമാക്കി ഗിന്നസ് പക്രു

മിമിക്രി രംഗത്ത് നിന്നും അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്ന നടൻ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. തുടർന്ന് പക്രുവിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തി സിനമയിൽ സജീവമായ പക്രു എന്ന അജയ് കുമാറിന് അടുത്തിടെ സിനിമകളിൽ അത്ര സജീവമല്ല. കാരണം നടൻ തന്നെ വ്യക്തമാക്കുകയാണ്.

ദിലീപിനൊപ്പം റിങ് മാസ്റ്ററാണ് ഗിന്നസ് പക്രു ഒടുവിൽ അഭിനയിച്ച ചിത്രം. പിന്നീട് മറ്റ് ചിത്രങ്ങളിലൊന്നും പക്രുവിനെ കണ്ടില്ല. എന്നാൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാത്തതു കൊണ്ടല്ല. സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതു കൊണ്ടാണ് സിനിമയിലേക്ക് കാണാത്തതെന്നാണ് നടൻ പറയുന്നത്.

അച്ഛനെയും അമ്മയേയും വേണ്ടാത്ത ന്യൂ ജനറേഷൻ സിനിമയ്ക്ക് ഞങ്ങളെ എന്തിനാണ്. ഇന്നത്തെ സിനിമകളിൽ നാട്ടിൻപുറങ്ങളില്ല, ഉണ്ടെങ്കിൽത്തന്നെ അവിടെ ഞങ്ങളെ പോലെ പൊക്കം കുറഞ്ഞവർ ഇല്ലയെന്നും പക്രു പറയുന്നു. ഫ്‌ളാറ്റിൽ സെക്യൂരിറ്റികാരനാകാൻ പറ്റില്ല, പാചകകാരനാകാൻ പറ്റില്ല, നിക്കറിട്ട നായകന്റെ കൂട്ടുകാരനാകാൻ കൊള്ളില്ല. പിന്നെ ആർക്ക് വേണം ഞങ്ങളെ എന്നാണ് പക്രുവിന്റെ ചോദ്യം.

സിനിമ കുറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല എനിക്ക് ജീവിക്കാനുള്ളത് സ്റ്റേജിൽ നിന്ന് കിട്ടുന്നുണ്ട്. സ്റ്റേജിൽ കയറി പെർഫോം ചെയ്താൽ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ഇന്നും ആളുണ്ടെന്നു പക്രു പറയുന്നു. സിനിമയ്ക്ക് വലിയ ഒരു കുഴപ്പം ഉണ്ട് അത് ഒരു ഭാഗ്യ വാതിലാണ്. എപ്പോൾ വേണെമെങ്കിലും തുറക്കാം എപ്പോൾ വേണെമെങ്കിലും അടക്കാം. പക്ഷേ സ്റ്റേജ് കഴിവുള്ളവരെ എന്നും അനുഗ്രഹിക്കുമെന്നും താരം പറയുന്നു.

ഒരു മുഴുനീള വേഷം ഈ വർഷം വന്നിട്ടുണ്ട്. കോമഡി കഥാപാത്രമായാണ് എത്തുന്നതെന്നും നടൻ പറഞ്ഞു. കൂടാതെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും പക്രു പറയുന്നു. 2013 ൽ കുട്ടിയും കോലും എന്ന ചിത്രം പക്രു സംവിധാനം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP