Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിങ് ലയറിനു ശേഷം സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഫുക്രി ഒരുങ്ങുന്നു; ജയസൂര്യയും ലാലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സിദ്ദിഖ് സംവിധാനം ചെയ്യും

കിങ് ലയറിനു ശേഷം സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഫുക്രി ഒരുങ്ങുന്നു; ജയസൂര്യയും ലാലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സിദ്ദിഖ് സംവിധാനം ചെയ്യും

മലയാള സിനിമാ ചരിത്രത്തിൽ ഒരു പാട് കൂട്ടു കെട്ടുകളുണ്ട്. സംവിധാനത്തിലും തിരക്കഥാകൃത്തുക്കളായും. പക്ഷേ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടുകളെ മറികടക്കാൻ ആർക്കും സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാണ് വർഷങ്ങൾ പലതും കഴിഞ്ഞിട്ടും ഈ കൂട്ടുകെട്ടിന് മലയാളികൾ കാത്തിരുന്നത്. കാലഘട്ടങ്ങൾക്കിപ്പുറത്തും പ്രേക്ഷകരുടെ പൾസറിഞ്ഞു കഥപറയാൻ സാധിക്കുമെന്ന് കിങ് ലയറിലൂടെ വീണ്ടും തെളിയിച്ചു.

കിങ് ലയറിനു ശേഷം സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഇവിടെ സിദ്ദിഖ് കഥാ, സംവിധായകന്റെ വേഷത്തിലെത്തുമ്പോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലാൽ എത്തുന്നത്.

ഫുക്രി എന്ന ചിത്രത്തിൽ നായകാനായെത്തുന്നത് ജയസൂര്യയാണ്. സിദ്ദിഖ് ലാൽ ചിത്രങ്ങളുടെ ആരാധകനായ തനിക് ഒരു സിദ്ദിഖ് ചിത്രത്തിൽ നായകനായി അഭിനയിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ടെന്ന് ജയസൂര്യ ഫേസ്‌ബുക്ക് വഴി അറിയിച്ചിരുന്നു.

എൽദോ, അഞ്ഞൂറാൻ തുടങ്ങിയ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച സിദ്ദിഖ് ഇത്തവണ എത്തുന്നത് ഫുക്രിയുമായാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ പേരാണ് ഫുക്രി. അത് ആരാണ് എന്നു പുറത്തു പറയാൻ സമയമായിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞു. താരനിർണയം പൂർത്തിയാകുന്നതേ ഉള്ളു. നായികയേയും തീരുമാനിച്ചില്ല.

സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും ഇംഗ്ലീഷ് പേരുകളാണ് സിദ്ദിഖ് നൽകിയത്. കാബൂളിവാല ഒഴികെ.

സിദ്ധഖിന്റെ സിനിമ കമ്പനിയായ ടാക്കിസും, വൈശാഖ് സിനിമയുടെയും ബാനറിൽ സിദ്ദിഖ്, വൈശാഖ്, ജിൻകോ ജോസ് എന്നിവർ ചേർന്നാണ നിർമ്മം. ഫുക്രി യുടെ കഥയും, തിരക്കഥയും, സംവിധായകന്റേതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP