Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലജ്ജിക്കേണ്ടത് ഇരകളല്ല...കൃത്യങ്ങൾ ചെയ്യുന്നവരും വളമൊരുക്കുന്ന സമൂഹവുമാണ്; ബലാത്സംഗ ഇരകൾക്ക് സാന്ത്വനം പകർന്ന് മഞ്ജുവിന്റെ വാക്കുകൾ; ഫ്രീഡം ഫ്രം ഫിയർ ഹ്രസ്വചിത്രം കൈയടി നേടുന്നു

ലജ്ജിക്കേണ്ടത് ഇരകളല്ല...കൃത്യങ്ങൾ ചെയ്യുന്നവരും വളമൊരുക്കുന്ന സമൂഹവുമാണ്; ബലാത്സംഗ ഇരകൾക്ക് സാന്ത്വനം പകർന്ന് മഞ്ജുവിന്റെ വാക്കുകൾ; ഫ്രീഡം ഫ്രം ഫിയർ ഹ്രസ്വചിത്രം കൈയടി നേടുന്നു

ലാത്സംഗത്തിന് ഇരയാകുന്നവർക്ക് അതിന്റെ ആഘാതത്തിൽ നിന്നും പുറത്തുവരാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്ന ഫ്രീഡം ഫ്രം ഫിയർ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. സമൂഹത്തെ ബോധവൽകരിക്കാൻ ബോധിനി മെട്രോപോളിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബോധിനി എന്ന സന്നദ്ധസംഘടന നിർമ്മിച്ച ഹ്രസ്വചിത്രം യൂട്യൂബിൽ ആണ് റിലീസ് ചെയ്തത്. ചിത്രത്തിൽ സമൂഹത്തിനുള്ള സന്ദേശവുമായെത്തുന്നത് മഞ്ജു വാര്യരാണ്. ബോധിനിക്ക് വേണ്ടി പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദ് ഒരുക്കുന്ന മൂന്നാമത്തെ ഹ്രസ്വചിത്രമാണ് 'ഫ്രീഡം ഫ്രം ഫിയർ'.

വിദ്യാർത്ഥിയായിരിക്കെ പീഡനത്തിനിരയാവേണ്ടി വന്ന അജിതയെന്ന ബാങ്ക് ജീവനക്കാരി ജീവിതത്തിൽ പിന്നീട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിൽ നിന്നും കരകയറാൻ അവർ ജോലി ചെയ്യുന്ന ബാങ്കിലെ മാനേജർ അവരെ എങ്ങനെ സഹായിക്കുന്നുവെന്നതാണ് 'ഫ്രീഡം ഫ്രം ഫിയർ' എന്ന ചിത്രത്തിന്റെ പ്രമേയം.

ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകേണ്ടി വരുന്നവർ അതേക്കുറിച്ച് പുറത്ത് പറയാൻ മടിക്കുകയും അതിന്റെ ആഘാതത്തിൽ ജീവിതകാലം മുഴുവൻ ഭയപാടോടെ ജീവിക്കാൻ നിർബന്ധിതരാകുന്നു. ഇത് ഇരകളെ തുടർന്നും ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താൻ വേട്ടക്കാർക്ക് പ്രചോദനമാകുന്നുവെന്നും ബോധിനിയുടെ പ്രവർത്തകർ പറയുന്നു. ഇതിനൊരു മാറ്റം നല്കുന്നതാണ് വീഡിയോയിലെ സന്ദേശം

ബോധിനിക്കായി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നേരത്തെ പുറത്തിറങ്ങിയ 'ഓൺലൈൻ പ്രിഡേറ്റേഴ്സ്' എന്ന ഹ്രസ്വചിത്രം ഓൺലൈൻ നവമാദ്ധ്യമങ്ങളിലൂടെ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്. ഈ ചിത്രം യൂട്യൂബിൽ 24 ലക്ഷത്തോളം പേർ ചിത്രം കണ്ടിട്ടുണ്ട്. വിദ്യാർത്ഥികളിലെ വർധിച്ചുവരുന്ന ലഹരിമരുന്നുപയോഗത്തിനെതിരായ ബോധവൽകരണവുമായി പുറത്തിറങ്ങിയ 'റോഡ് ട്രിപ് ടു ഹെൽ' എന്ന ഹ്രസ്വചിത്രമാണ് രണ്ടാമത്തെ ചിത്രം. പൃഥ്വിരാജാണ് ഈ ചിത്രത്തിൽ സന്ദേശവും വിവരണവും നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, സൈബറിടങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ എന്നിവയ്
ക്കെതിരെ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ബോധിനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP