Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആവേശം അതിരു കടന്നു എല്ലുകൾ ഒടിഞ്ഞു; പാലഭിഷേകം നടത്തുന്നതിനിടെ കട്ടൗട്ട് തകർന്ന് വീണ് അഞ്ചുപേർക്ക് പരിക്ക്; പരിക്കേറ്റത് അജിത്തിന്റെ ആരാധകർക്ക്; വൈറലായി വീഡിയോ

ആവേശം അതിരു കടന്നു എല്ലുകൾ ഒടിഞ്ഞു; പാലഭിഷേകം നടത്തുന്നതിനിടെ കട്ടൗട്ട് തകർന്ന് വീണ് അഞ്ചുപേർക്ക് പരിക്ക്; പരിക്കേറ്റത് അജിത്തിന്റെ ആരാധകർക്ക്; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

വില്ലുപുരം: ആരാധയും ആവേശവും അതിരുകടന്നു, പാലഭിഷേകം നടത്താനായി വലിഞ്ഞു കയറുന്നതിനിടെ കട്ടൗട്ട് തകർന്ന് വീണ് തമിഴ് നടൻ അജിത്തിന്റെ ആരാധകർക്ക് പരിക്കേറ്റു. തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ തിരുകോവിലൂർ എന്ന സ്ഥലത്താണ് സംഭവം. അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസം ഇന്ന് റിലീസായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി അജിത്തിന്റെ കൂറ്റൻ കൗട്ടൗട്ടിൽ പാലഭിഷേകം നടത്താനായി കയറിയതായിരുന്നു ആരാധകർ. ഇതിനിടെ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ കൗട്ടൗട്ട് നിലം പതിക്കുകയായിരുന്നു.

രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പമാണ് അജിത്തിന്റെ സിനിമയും ഇന്ന് റിലീസായത്. ചെന്നൈയ്ക് സമീപം വെല്ലൂരിൽ വ്യാഴാഴ്‌ച്ച രാവിലെയുണ്ടായ മറ്റൊരു സംഭവത്തിൽ രണ്ട് അജിത്ത് ആരാധകർക്ക് കുത്തേറ്റിരുന്നു. ചിത്രം കാണാൻ തീയേറ്ററിലെത്തിയവർ തമ്മിൽ സിറ്റിന്റെ കാര്യത്തിലുണ്ടായ വാക്ക് തർക്കം പിന്നീട് കത്തിക്കുത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP