Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കക്ഷി അമ്മിണിപ്പിള്ളയിലെ കഥാപാത്രത്തിനായി നടി ഫറ ഷിബല ആറ് മാസം കൊണ്ട് കൂട്ടിയത് 20 കിലോ; സിനിമയുടെ ഷൂട്ട് കഴിഞ്ഞതോടെ 85 കിലോയായിരുന്ന ഭാരത്തെ മൂന്ന് മാസം കൊണ്ട് 15കിലോ വരെ കുറച്ചു; ഒരു മലയാളി നായികയുടെ മേക്ക് ഓവർ വീഡിയോ വൈറലാകുമ്പോൾ

കക്ഷി അമ്മിണിപ്പിള്ളയിലെ കഥാപാത്രത്തിനായി നടി ഫറ ഷിബല ആറ് മാസം കൊണ്ട് കൂട്ടിയത് 20 കിലോ; സിനിമയുടെ ഷൂട്ട് കഴിഞ്ഞതോടെ 85 കിലോയായിരുന്ന ഭാരത്തെ മൂന്ന് മാസം കൊണ്ട് 15കിലോ വരെ കുറച്ചു; ഒരു മലയാളി നായികയുടെ മേക്ക് ഓവർ വീഡിയോ വൈറലാകുമ്പോൾ

ഥാപാത്രത്തിന്റെ പൂർണതയ്ക്കായി സിനിമകളിൽ ഞെട്ടിക്കുന്ന മേക്ക് ഓവറുകൾ നടത്താറുള്ളവരാണ് താരങ്ങൾ. ഇന്ത്യയിലെ മിക്ക ഇൻഡസ്ട്രികളിലും നടക്കുന്ന പതിവ് കൂടിയാണിത്. ശരീരഭാരം കൊണ്ട് മേക്ക് ഓവർ നടത്താറുള്ളത് പലപ്പോഴും നടന്മാരാണ്.ഒടിയനു വേണ്ടി മോഹൻലാലും അപ്പോത്തിക്കിരിക്ക് വേണ്ടി ജയസൂര്യയും നടത്തിയ മേക്ക് ഓവറുകൾ ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു.ബോളിവുഡിലാവട്ടെദംഗലിന് വേണ്ടി ആമീർ ഖാൻ 90 കിലോയോളം ശരീരഭാരം കൂട്ടിയതും പിന്നെ സിക്സ് പാക്കിലേക്കു തിരിച്ചുവന്നതും വാർത്തയായിരുന്നു..നടിമാരിൽ ഇത്തരം മേക്ക് ഓവർ കൊണ്ട് ഞെട്ടിച്ചത് അനുഷ്‌ക ഷെട്ടിയായിരുന്നു. സൈസ് സീറോ എന്ന ചിത്രത്തിനായി അനുഷ്‌ക പൊണ്ണത്തടിച്ചിയായത് ഏറെ വാർത്ത പ്രാധാന്യവും നേടിയിരുന്നു. ഇപ്പോളിതാ മലയാളത്തിൽ നിന്നും ഒരു നായികയും അക്കൂട്ടത്തിലേക്ക് എത്തുകയാണ്.

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ കക്ഷി അമ്മിണിപ്പിള്ളയിലെ ഒരു നായിക ഫറ ഷിബലയുടെ മേക്ക് ഓവറാണ് ചർച്ചയാകുന്നത്.ഫറയെ നേരിട്ട് അറിയുന്നവർക്ക് പോലും ചിലപ്പോൾ സിനിമയിൽ കണ്ടാൽ മനസ്സിലായെന്ന് വരില്ല. . വലിയ രീതിയിൽ തടി കൂട്ടിയാണ് ഫറ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഫറയുടെ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

അവതാരകയായും സഹതാരമായും ശ്രദ്ധനേടിയ ഷിബ്ല ആദ്യമായി പ്രധാനവേഷത്തിൽ എത്തുന്ന സിനിമയാണ് ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിൽ കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെയാണ് ഷിബ്ല അവതരിപ്പിക്കുന്നത്. വിവാഹശേഷം ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ആറു മാസം കൊണ്ടാണ് താരം 20 കിലോ വർധിപ്പിച്ചത്. ഡിസംബറിൽ സിനിമയുടെ ഷൂട്ട് കഴിയുമ്പോൾ 85 കിലോ ഭാരമുണ്ടായിരുന്ന ഷിബ്ല മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു ഇപ്പോൾ.10 കിലോ കൂടി കുറയ്ക്കുക എന്നതാണ് ഇനിയുള്ള. ലക്ഷ്യം.

സനിലേഷ് ശിവന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ മറ്റൊരു നായിക. വിജയരാഘവൻ, ഉണ്ണിരാജ, സുധി പറവൂർ, നിർമൽ പാലാഴി, ശിവദാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP